ബേക്കറി രുചിയിൽ കുട്ടികൾക്ക് കൊതിതീരെ കഴിക്കാൻ കിടിലൻ ബട്ടർ കുക്കീസ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള സ്നാക്കുകളാണ് കുക്കീസ്. എന്നാൽ ഈ അവധിക്കാലത്തും കുട്ടികൾക്ക് വീട്ടിൽ തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു കുക്കീസിന്റെ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ബട്ടർ വെച്ചിട്ടാണ് ഈ കുകീസ് തയ്യാറാക്കുന്നത്. അപ്പോൾ ഈ കുക്കീസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം നൂറ്റി അൻപത് ഗ്രാം ബട്ടർ ഒരു ബൗളിലേക്ക് എടുക്കുക. ശേഷം ബട്ടർ നന്നായി ബീറ്റർ ഉപയോഗിച്ച് ബീറ്റാക്കുക. ബീറ്റർ ഇല്ലാത്തവർ ഹാൻഡ്‌വിസ്‌ക് വെച്ചിട്ടോ തടി സ്പൂൺ വെച്ചിട്ടോ കുറച്ചു കൂടുതൽ സമയമെടുത്ത് ബീറ്റാക്കുക.

ഇനി രണ്ട് കപ്പ് (250ml) ബിസ്കറ്റ് പൗഡർ ബീറ്റാക്കിയ ബട്ടറിലേക്ക് ചേർക്കുക. ശേഷം ബട്ടറും മാവും നന്നായി മിക്‌സാക്കുക. ഈ പൊടിയിൽ പാകത്തിന് ഷുഗർ ചേർത്തിട്ടാണ് ഉള്ളത്. അത് കൊണ്ട് തന്നെ വേറെ ഷുഗർ ചേർക്കേണ്ട ആവശ്യമില്ല. ശേഷം കൈ കൊണ്ട് മാവിനെ ഒരുപാട് പ്രസ് ആക്കാതെ കുഴക്കുക. ശേഷം ഈ മിക്സിലേക്ക് കുറച്ചു ചോക്ലേറ്റ് ചിപ്സ് ചേർത്ത് ഇളക്കുക. ശേഷം മാവിനെ ബിസ്കറ്റിന്റെ ഷെയ്പ്പിൽ ആക്കി എടുക്കുക. റെഡി ആക്കിയ ശേഷം ഒരു ബട്ടർ പേപ്പറിലേക്ക് ബിസ്കറ്റ് തയ്യാറാക്കി വെക്കുക.

കുറച്ചു അകലത്തിൽ വേണം ബിസ്‌ക്കറ്റിനെ ബട്ടർ പേപ്പറിലേക്ക് വെക്കാൻ. ശേഷം മുകളിലായി ഒന്നോ രണ്ടോ ചോക്ലേറ്റ് ചിപ്സ് വെച്ച് കൊടുക്കുക. ഇനി പത്തു മിനിറ്റിൽ ഓവൻ 180 ഡിഗ്രി ചൂടാക്കിയ ശേഷം ബിസ്കറ്റ് ട്രേയ് ഉള്ളിലായി വെക്കുക. ശേഷം പതിനഞ്ചു മിനിറ്റ് ഓവനിൽ ബേക്കാക്കി എടുക്കുക. അപ്പോൾ പാകമായി വന്ന ബിസ്‌ക്കറ്റിനെ പത്തു മിനിറ്റോളം പുറത്തു വെച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ കുക്കീസ് തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ ടേസ്റ്റിയായ ഈ കുക്കീസ് തീർച്ചയായും കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കണേ. അവധിക്കാലങ്ങളിൽ വീട്ടിലുള്ള കുട്ടികൾക്ക് കടയിൽ നിന്നും ബിസ്കറ്റ് വാങ്ങുന്നതിനേക്കാൾ വീട്ടിൽ ഉണ്ടാക്കുന്നത് തന്നെയാണ് നല്ലത്. ഈ ബിസ്കറ്റ് പൗഡർ വെച്ച് തയ്യാറാക്കുകയാണെങ്കിൽ ബട്ടർ മാത്രം ചേർത്താൽ മതിയാകും. വളരെ സിമ്പിളായി ആർക്കും തയ്യാറാക്കാൻ കഴിയും.

Leave a Reply

You cannot copy content of this page