നമ്മൾ എല്ലാവരും കഴിക്കാൻ കൊതിക്കുന്ന ഒരു ഫ്രൂട്ടാണ് ഡ്രാഗൺ ഫ്രൂട്ട്. വളരെ ടേസ്റ്റിയായ ഈ ഫ്രൂട്ട് വെച്ച് പല തരത്തിലുള്ള റെസിപ്പീസ് നമുക്ക് തയ്യാറാക്കാൻ ആഴിയും. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് ഡ്രാഗൺ ഫ്രൂട്ട് വെച്ചിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി പ്യൂട്ടിംഗാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു മീഡിയം സൈസിലുള്ള ഡ്രാഗൺ ഫ്രൂട്ട് എടുക്കുക. ശേഷം അതിലെ ഫ്രൂട്ട് ഒരു ബൗളിലേക്ക് ക്രാഷാക്കി മാറ്റുക. ഇനി എട്ടു ഗ്രാം ചൈന ഗ്രാസ് വെള്ളത്തിലിട്ട് കുതിർത്തിയ ശേഷം അത് അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒന്നര കപ്പ് പാൽ മറ്റൊരു അടുപ്പിലേക്ക് വെച്ച് തിളക്കാനായി വെക്കാം.
ഇനി ചൈനാഗ്രാസും പാലും മാറി മാറി ഇളക്കുക. ശേഷം പാലിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും കൂടി പാലിലേക്ക് ചേർത്ത് കൊടുക്കുക. ഇനി പാൽ കൈ വിടാതെ ഇളക്കുക. ഇനി പാൽ തിളച്ചു വരാൻ തുടങ്ങിയാൽ ചൈനാഗ്രാസ്സ് ചൂടോടുകൂടി പാലിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക.
ശേഷം ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഈ പാലിലേക്ക് ഡ്രാഗൺ ഫ്രൂട്ട് ക്രാഷാക്കി എടുത്തത് ചേർത്ത് കൊടുക്കുക. ഇനി ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ഇനി കുറച്ചു ആൽമാൻഡും ചെറിയും കട്ട് ചെയ്തത് ചേർത്ത് ഒന്ന് ഗാർണിഷ് ചെയ്യാം. ഇനി ഇത് ആറ് മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് സെറ്റാക്കി എടുക്കാം. അപ്പോൾ ആറ് മണിക്കൂറിനു ശേഷം പുഡ്ഡിംഗ് നല്ല പോലെ സെറ്റായി വന്നിട്ടുണ്ട്.
എല്ലാവരും ഈ പുഡ്ഡിംഗ് ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ എന്നാൽ വളരെ വേഗത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ ഡ്രാഗൺ ഫ്രൂട്ട് പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന രീതിയിലാണ് ഇത് തയ്യാറാക്കി ഇരിക്കുന്നത്. ഷെനോസ് വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
