ബ്രെഡും പാലും കൊണ്ട് കുൽഫി രുചിയിലൊരു മധുരം.

ഇടക്കൊക്കെ മധുരം കഴിക്കാൻ കൊതിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ എന്നും കഴിക്കുന്ന മധുരത്തിനേക്കാൾ കുറച്ചു വ്യത്യസ്തമായാണ് എങ്കിൽ അത് അതിനേക്കാൾ വളരെ സന്തോഷമായിരിക്കും. എന്നാൽ ഇന്ന് നമുക്ക് കുൽഫി രുചിയിൽ ഒരു അടിപൊളി സ്വീറ്റ് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്വീറ്റ് ബ്രെഡ് കൊണ്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു പീസ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ അരികു വശം മുറിച്ചു മാറ്റുക. ശേഷം ബ്രെഡിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

ശേഷം ബ്രെഡിനൊപ്പം കുറച്ചു നട്ട്സും, കുറച്ചു ബദാമും ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് മൂന്നു കപ്പ് പാൽ ചേർക്കുക. ഇനി പാൽ മീഡിയം ഫ്ളൈമിലിട്ട് നന്നായി തിളപ്പിക്കുക. ശേഷം തിളച്ചു വന്ന പാലിനെ ലോ ഫ്ളൈമിലിട്ട് വേവിക്കുക. ഇനി അര കപ്പ് ഷുഗറും കൂടി പാലിലേക്ക് ചേർത്ത് മിക്‌സാക്കുക. ശേഷം രണ്ട് ടീസ്പൂൺ കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് ഇളക്കുക. ശേഷം കാൽ കപ്പ് ഫ്രഷ് ക്രീമും കൂടി പാലിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം ഫ്ലേവറിന്‌ വേണ്ടി മൂന്ന് ഡ്രോപ്പ് പിസ്ത ഫ്ലേവർ ചേർത്ത് ഇളക്കുക. ശേഷം എല്ലാം കൂടി നല്ല പോലെ മിക്‌സാക്കിയ ശേഷം നേരത്തെ പൊടിച്ചു വെച്ചിട്ടുള്ള ബ്രെഡ് പൊടി ചേർത്ത് ഇളക്കുക. ഒരുമിച്ചു ചേർക്കാതെ കുറെച്ചെയായി ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം കുറച്ചു പിസ്ത ചോപ്പ് ചെയ്തതും ചേർത്ത് ഇളക്കി നന്നായി കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ഇനി രണ്ട് നുള്ള്‌ വാനില എസ്സൻസും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി തണുക്കാനായി മാറ്റി വെക്കുക. ഇനി തിക്കായി വന്ന മിക്സിനെ ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് മാറ്റുക. എന്നിട്ട് അതിനെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കവർ ചെയ്തു എടുക്കുക.

ശേഷം ഫ്രീസറിൽ വെച്ച് തണുപ്പിച്ചു സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്വീറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ സ്വീറ്റ് തയ്യാറാക്കി നോക്കണേ. പിസ്തയുടെ നല്ല ഫ്ലേവറാണ് ഈ സ്വീറ്റിന്.ബ്രെഡും പാലും കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്, പാൽ കുടിക്കാത്ത കുട്ടികൾക്ക് ഈ രീതിയിൽ തയ്യാറാക്കി കൊടുത്താൽ അവർ ഇത് ഇഷ്ടത്തോടെ കഴിക്കുകയും വീണ്ടും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. അത്രക്ക് രുചിയാണ് ഈ മധുരം. കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page