എന്നും ഒരേ രീതിയൽ ചിക്കൻ കറി വെച്ച് മടുത്തോ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ഗ്രീൻ ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മുക്കാൽ കിലോ ചിക്കൻ നല്ല പോലെ കഴുകി എടുക്കുക. ശേഷം ചിക്കനിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഇരുപത് മിനിറ്റോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി എണ്ണയിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക.
ഇനി ഈ പേസ്റ്റിനെ നന്നായി വഴറ്റിയ ശേഷം മൂന്നു സവാള ചേർത്ത് വഴറ്റുക. ഇനി സവാളയെ ഒരു ബ്രൗൺ കളർ ആകുന്നത് വരെ നന്നായി വഴറ്റുക. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് ഇളക്കുക. ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് ആറ് തണ്ട് കറിവേപ്പിലയും, ഒരു കപ്പോളം മല്ലിയിലയും, ആറ് പച്ചമുളകും, പകുതി നാരങ്ങയുടെ നീരും, ചേർത്ത് പേസ്റ്റായി അരച്ച് മാറ്റി വെക്കുക. ഇനി നന്നായി വാടി വന്ന സവാളയിലേക്ക് റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ ചേർത്ത് ഇളക്കുക. ശേഷം നാല് ടേബിൾ സ്പൂൺ കട്ട തൈരും കൂടി ചിക്കനിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം ഇരുപത് മിനിറ്റോളം ചിക്കൻ അടച്ചു വെച്ച് വേവിക്കുക. ഇനി പകുതി വെന്തു വന്ന ചിക്കനിലേക്ക് അരച്ച് വെച്ചിട്ടുള്ള മുളകിന്റെയും മല്ലിയിലയുടെയും മിക്സ് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു നേരം കൂടി അടച്ചു വെച്ച് വേവിക്കുക. ശേഷം ചിക്കൻ വെന്തു എണ്ണ തെളിഞ്ഞു വന്നിട്ടുണ്ട്. ശേഷം ഗ്രെവി കുറച്ചും കൂടി വേണമെങ്കിൽ അര കപ്പോളം ചൂട് വെള്ളം ചേർത്ത് ഇളക്കുക. എന്നിട്ട് തിളപ്പിച്ച ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ കോറിയാണ്ടെർ ചിക്കൻ തയ്യാറയിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ കറി തയ്യാറാക്കി നോക്കണേ. ചോറിനും പലഹാരത്തിനുമെല്ലാം കിടിലൻ കോമ്പിനേഷനാണ് ഈ കറി.
