ഇന്നത്തെ ചായക്കടി ഇതാക്കിയാലോ. 5 മിനിറ്റിൽ ചെയ്തെടുക്കാം

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ സ്നാക്ക് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കോഴി മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് മുട്ടയെ നല്ലപോലെ അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ എടുക്കുക. എന്നിട്ട് അതിനൊപ്പം കാൽക്കപ്പ് റവ കൂടി ചേർക്കുക. വറുത്തതോ, വറുക്കാത്തതോ ആയ റവ എടുക്കാവുന്നതാണ്.

എന്നിട്ട് അതിനൊപ്പം അര കപ്പ് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഈ മാവിനൊപ്പം ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കുക. എന്നിട്ട് നേരത്തെ അടിച്ചു വെച്ചിട്ടുള്ള മുട്ടയും കൂടി ചേർത്ത് നല്ലപോലെ മാവുമായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ മാവ് ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. എന്നിട്ട് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.

ശേഷം നല്ലപോലെ കുഴച്ചെടുത്ത മാവിനെ ഒരു ചപ്പാത്തി പ്പലകയിൽ വെച്ച് നല്ലപോലെ പരത്തുക. എന്നിട്ട് പരത്തിയെടുത്ത മാവിനെ നീളത്തിൽ മുറിച്ചെടുത്ത ശേഷം സ്ക്വയർ ഷേപ്പിൽ മുറിച്ചെടുക്കുക. ഓരോ ചെറിയ സ്ക്വയർ ഷെയ്പ്പുകളായി മുറിച്ചെടുത്ത പീസിനെ മാറ്റി വെക്കുക. എന്നിട്ട് ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് മുറിച്ചു വെച്ചിട്ടുള്ള ഓരോ സ്നാക്കുമിട്ട് നല്ലപോലെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. ഒരു സൈഡ് മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക.

എന്നിട്ട് രണ്ടു സൈഡ് നല്ല ഗോൾഡൻ കളർ ആകുന്നതുവരെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. നല്ല ക്രിസ്പി ആയിട്ടുള്ള ഒരു സ്നാക്കാണിത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആയിരിക്കും ഇത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാനും കഴിയും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page