നമ്മുടെ ശരീരത്തിന് ഏറ്റവും ഉത്തമമായ ഒരു ഡ്രൈ ഫ്രൂറ്റാണ് ഈന്തപ്പഴം. എന്നും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. അപ്പോൾ ഇന്ന് നമുക്ക് ഈന്തപ്പഴം കൊണ്ട് ഒരു അടിപൊളി പുളിങ്കറി ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ കറി ഈന്തപ്പഴം കൊണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം പത്രണ്ട് പീസ് ഈന്തപ്പഴം കുരു മാറ്റി എടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ഇനി കടുക് പൊട്ടി വന്നാൽ അര ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചിയും, ഒരു ടീസ്പൂൺ വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക. ശേഷം അര കപ്പ് ചെറിയ ഉള്ളിയും, മൂന്നു പച്ചമുളകും, അരിഞ്ഞു ചേർത്ത് കൊടുക്കുക. ശേഷം ഉള്ളിയും മുളകും നന്നായി വാടി വന്നാൽ കുരു നീക്കം ചെയ്ത ഈന്തപ്പഴം ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം നല്ല പോലെ വറ്റി എടുക്കുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, ചേർത്ത് എല്ലാം കൂടി വഴറ്റുക.
ഇനി ഒരു കപ്പ് വാളൻ പുളി പിഴിഞ്ഞെടുക്കുക. ശേഷം പിഴിഞ്ഞെടുത്ത വാളൻ പുളി വെള്ളം ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ശേഷം കറി നന്നായി തിളപ്പിക്കുക. ശേഷം മുക്കാൽ കപ്പോളം പുളി വെള്ളം ചേർത്ത ശേഷം കറി ഒന്ന് വറ്റിച്ചെടുക്കുക. ലോ ഫ്ളൈമിലിട്ടു കറി വേവിച്ചു വറ്റിച്ചെടുക്കുക. ശേഷം വേവിച്ചു വറ്റിച്ചെടുത്ത കറിയിലേക്ക് ഒരു ടേബിൾ സ്പൂൺ ശർക്കര പാനി ചേർത്ത് ഇളക്കുക. ശേഷം കറി ഒന്നും കൂടി തിളപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഈന്തപ്പഴം കൊണ്ടുള്ള പുളി ഇഞ്ചി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ പുളി ഇഞ്ചി ട്രൈ ചെയ്തു നോക്കണേ. വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത്. ആർക്കും ഈ കറി സിമ്പിളായി ഉണ്ടാക്കാം. ഈന്തപ്പഴം കൊണ്ടുള്ള ഈ കറി ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ് ചോറിനൊപ്പവും പലഹാരങ്ങൾക്ക് ഒപ്പവും കഴിക്കാൻ.
