മാവ് കുഴക്കണ്ട പരത്തേണ്ട രണ്ട് മിനിറ്റിൽ ബ്രേക്ഫാസ്റ്റ് റെഡി.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ നല്ല സോഫ്റ്റായ ഒരു പഞ്ഞി അപ്പം ഉണ്ടാക്കിയാലോ. രാവിലെ തിരക്കുള്ള ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മാവ് കുഴക്കാതെയും പരത്താതെയും ഈ പലഹാരം നമുക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കോഴി മുട്ട പൊട്ടിച്ചു ചേർക്കുക.

ഇനി അര കപ്പ് അരിപ്പൊടി കൂടി മുട്ടക്കൊപ്പം മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് ചോറും കാൽ കപ്പ് തേങ്ങാ ചിരകിയതും, ഇനി ആവശ്യത്തിന് ഉപ്പും, അര കപ്പ് വെള്ളവും ചേർത്ത് ഇതെല്ലാം കൂടി നല്ല പോലെ മിക്സിയിലിട്ട് അരച്ചെടുക്കുക. ശേഷം സമയമുണ്ടെങ്കിൽ അര മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. റെസ്റ്റ് ചെയ്യാൻ വെക്കാതെ ചുട്ടെടുത്താലും നല്ല സോഫ്റ്റായ പഞ്ഞി അപ്പം കിട്ടുന്നതാണ്.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ തവി വീതം ബാറ്റർ ഒഴിച്ച് കൊടുക്കുക. ശേഷം അടച്ചു വെച്ച് പഞ്ഞി അപ്പം ചുട്ടെടുക്കുക. മൈദ വെച്ചിട്ട് ഉണ്ടാക്കുന്ന പാൻ കേക്ക് പോലെ തന്നെ നല്ല ടേസ്റ്റാണ് ഈ അപ്പം കഴിക്കാൻ. നല്ല ഹെൽത്തിയായ ഒരു പലഹാരം കൂടിയാണ് ഇത്. തിരക്കുള്ള ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ കിടിലൻ ഒരു ബ്രേക്ഫാസ്റ്റ് ആണ് ഇത്.

കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാകുന്ന രീതിയിലാണ് ഈ ബ്രേക്ഫാസ്റ്റ് തയ്യാറാക്കുന്നത്. എല്ലാവരും ഇങ്ങനെ ഒന്ന് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി നോക്കണേ. വളരെ കുറച്ചു ചേരുവകൾ കൊണ്ടാണ് ഈ ബ്രേക്ഫാസ്റ്റ് തയ്യാറാക്കുന്നത്. ലേഡീസ് പ്ലാനറ്റ് ബൈ റംഷി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഇത് ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply