കൊറിയാണ്ടെർ ചിക്കൻ കറി ഇനി സിമ്പിളായി ഉണ്ടാക്കൂ.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഈസി ചിക്കൻ കറി എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് കണ്ടാലോ. അതെ വളരെ സിമ്പിളായ കൊറിയാണ്ടർ ചിക്കൻ എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മുക്കാൽ കിലോ ചിക്കനാണ് എടുത്തിട്ടുള്ളത്. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കനിലേക്ക് മുക്കാൽ റ്റീസ്പൂണോളം കുരുമുളക് പൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യമായ ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക.

ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് ചൂടായി വന്ന ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. എന്നിട്ട് മൂന്നു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. കുറച്ചു ഉപ്പും ചേർത്ത് കൊടുക്കുക. ഇനി മിക്സിയുടെ ഒരു ജാറിലേക്ക് ഏഴു പച്ചമുളകും, ആറ് തണ്ട് കറിവേപ്പിലയും, ഒരു കപ്പോളം മല്ലിയിലയും, ഒരു പകുതി നാരങ്ങയുടെ നീരും, ചേർത്ത് പേസ്റ്റായി അരച്ച് മാറ്റി വെക്കുക. ഇനി വാടി കിട്ടിയ സവാളയിലേക്ക് അരപ്പ് ചേർത്ത് വെച്ച ചിക്കൻ ചേർത്ത് ഇളക്കുക.

ഇനി നാല് ടേബിൾ സ്പൂണോളം തൈരും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി പതിനഞ്ചു മിനിറ്റോളം അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കുക. ഇനി പകുതി വെന്തു വന്ന ചിക്കനിലേക്ക് നേരത്തെ അരച്ച് വെച്ചിട്ടുള്ള പച്ചമുളക് മിക്സ് ചിക്കനിലേക്ക് ചേർത്ത് ഇളക്കുക. ഇനി നല്ല പോലെ ചിക്കൻ വേവിച്ചെടുത്ത ശേഷം അര ടീസ്പൂൺ ഗരം മസാലയും കൂടി ചേർത്ത് നന്നായി ഇളക്കി ഫ്ളൈയിം ഓഫ് ചെയാം.

അപ്പോൾ വളരെ ടേസ്റ്റിയായ കൊറിയാണ്ടെർ ചിക്കൻ കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവര്ക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page