നാളത്തെ ബ്രേക്ഫാസ്റ്റായി ഇതാക്കിയാലോ.

എന്നും പുതുമയുള്ള പലഹാരങ്ങൾ കഴിക്കാനായിരിക്കും നാമെല്ലാം ഇഷ്ടപ്പെടുന്നത് അല്ലെ. അതുകൊണ്ടുതന്നെ പല വെറൈറ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വെറൈറ്റി ബ്രേക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് നോക്കാം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് റവ ചേർത്ത് കൊടുക്കുക.

ശേഷം റവക്കൊപ്പം അരക്കപ്പ് ഗോതമ്പുമാവ് കൂടി ചേർത്തു കൊടുക്കുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് ഇവ രണ്ടും കൂടി നല്ലപോലെ അരച്ചെടുക്കുക. ശേഷം നല്ലപോലെ അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ചെറിയ പീസ് ഇഞ്ചി ചെറുതായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ പൊടിയായി അരിഞ്ഞെടുത്ത സവാളയും, ഒരു ചെറിയ കാരറ്റ് പൊടിയായി അരിഞ്ഞെടുത്ത ശേഷം അതും മാവിലേക്ക് ചേർത്തു കൊടുക്കുക.

ശേഷം ഒരു ഒരു ടേബിൾ സ്പൂൺ പൊടിയായി അരിഞ്ഞെടുത്ത ക്യാപ്സിക്കവും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി മിക്സ് ആക്കുക. ഇതിൽ ചേർക്കുന്ന എല്ലാ സാധനങ്ങളും വളരെ ചെറുതായി അരിഞ്ഞിട്ടുവേണം മാവിലേക്ക് ചേർത്ത് കൊടുക്കാൻ. ശേഷം കാൽ ടീസ്പൂൺ സോഡാപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മാവ് നല്ലപോലെ മിക്‌സാക്കി എടുക്കുക.

ഇനി കുറച്ചു നേരം മാവ് വെച്ചിട്ടാണ് ദോശ തയ്യാറാക്കുന്നത് എങ്കിൽ സോഡാപ്പൊടി ചേർക്കേണ്ട ആവശ്യമില്ല. ശേഷം ഒരു ദോശ തവ അടുപ്പിൽ വച്ച് ചൂടാക്കി എടുക്കുക. ശേഷം തവയിലേക്ക് കുറച്ചുമാത്രം എണ്ണ തടവുക. ശേഷം ഓരോ തവി മാവ് ഒഴിച്ച് ഒന്ന് ചുറ്റിക്കുക. ശേഷം മുകൾഭാഗം വെന്തു വന്ന ദോശയുടെ മുകളിലായി കുറച്ച് എണ്ണയോ നെയ്യോ ഒന്ന് തൂകി കൊടുക്കുക.

കൊടുത്തില്ലെങ്കിലും കുഴപ്പമില്ല ശേഷം മുകൾഭാഗം വെന്തുവന്നാൽ ദോശ തിരിച്ചിട്ടു കൊടുക്കുക. അപ്പോൾ രണ്ട് സൈഡും വെന്തു വന്നാൽ എടുത്ത് മാറ്റുക. വളരെ ടേസ്റ്റിയായ റവ കൊണ്ട് തയ്യാറാക്കിയ ദോശ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു ദോശയാണ് ഇത്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page