നാളത്തെ ബ്രേക്ഫാസ്റ്റായി ഇതാക്കിയാലോ. വൈറ്റ് സോസ് ബ്രെഡ്

ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. രാവിലെ ബ്രേക്ഫാസ്റ്റിനും, രാത്രിയിൽ ഡിന്നറായുമെല്ലാം ഈ റെസിപ്പി സൂപ്പറാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 5 സ്‌ലൈസ്ഡ്‌ ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഈ മുറിച്ചെടുത്ത ബ്രെഡ് പീസുകൾ ഇട്ട് റോസ്റ്റാക്കി എടുക്കുക. ഇനി ക്രിസ്പിയായി വന്ന ബ്രെഡ് പീസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് ആ പാനിലേക്ക് തന്നെ ഒന്നര ടീസ്പൂൺ ബട്ടർ ചേർക്കുക. ശേഷം ബട്ടറിലേക്ക് ചെറുതായി മുറിച്ചെടുത്ത ഒരു ടീസ്പൂൺ വെളുത്തുള്ളി, ഒരു ടീസ്പൂൺ ഉണക്കമുളക് ചതച്ചത്, അര ടീസ്പൂൺ ഒറിഗാനോ, അര ടീസ്പൂൺ കുരുമുളക്പൊടി, രണ്ട് നുള്ളു ഉപ്പ്, എന്നിവ ചേർത്ത് നല്ലപോലെ മൂപ്പിക്കുക. എന്നിട്ട് വറുത്തു വെച്ചിട്ടുള്ള ബ്രെഡ് പീസുകൾ ഈ മസാലയിലിട്ട് നല്ലപോലെ ഇളക്കുക. എന്നിട്ട് മാറ്റി വെക്കുക. ഇനി മറ്റൊരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ശേഷം ബട്ടർ മെൽറ്റായി വന്നാൽ ഒരു ടേബിൾ സ്പൂൺ മൈദ ചേർക്കുക.

എന്നിട്ട് ബട്ടറുമായി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് മുക്കാൽ കപ്പ് പാലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് രണ്ട് സ്‌ലൈസ്ഡ് ചീസ് ചേർക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി മിക്‌സാക്കുക. ശേഷം കാൽ ടീസ്പൂൺ ചില്ലി ഫ്ലെക്‌സും, രണ്ട് നുള്ളു ഒറിഗാനോ, കാൽ ടീസ്പൂൺ കുരുമുളക്പൊടി, പാകത്തിനുള്ള ഉപ്പ്, എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക.

ഇനി നേരത്തെ തയ്യാറാക്കി മാറ്റി വെച്ച ബ്രെഡിന്റെ മുകളിലേക്ക് ഈ സോസും കൂടി ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡും വൈറ്റ് സോസും കൊണ്ടുള്ള റെസിപ്പി തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു റെസിപ്പിയാണിത്. ചൂടോടെ കഴിക്കാനാണ് ഏറെ നല്ലത്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കായുമെല്ലാം ഈ റെസിപ്പി സൂപ്പറാണ്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page