സദ്യ കുറുക്ക് കാളൻ ഈ ഓണത്തിന് ടേസ്റ്റിയായി ഉണ്ടാക്കൂ.

സദ്യയിലെ ഒരു പ്രദാന വിഭവമാണ് കാളൻ. കുറുക്ക് കാളൻ പല ഇടങ്ങളിലും പല രീതിയിലാണ് ഉണ്ടാക്കുന്നത്. അപ്പോൾ വളരെ ടേസ്റ്റിയായ കുറുക്ക് കാളൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം നേന്ത്രക്കായയും കുറച്ചു ചേനയും കൂടി ഒരു മീഡിയം കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇനി ഒരു ചട്ടിയിലേക്ക് ഈ മിക്സ് ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി,കാൽ ടീസ്പൂൺ കുരുമുളക് പൊടി, എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.

കുറച്ചു ഉപ്പും കൂടി ചേർത്ത് വേണം അടച്ചു വെച്ച് മിക്‌സാക്കി വേവിക്കാൻ. ഇനി അര മുറി തേങ്ങാ ചിരകി എടുക്കുക. ശേഷം രണ്ട് പച്ചമുളകും,അര റ്റീസ്പൂണോളം ചെറിയ ജീരകം,വെള്ളം ചേർത്ത് പിന്നീട് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ഏകദേശം വെന്തു വന്ന പച്ചക്കറിയിലേക്ക് നല്ല പുളിയുള്ള തൈര് കുറച്ചു ചേർത്ത് കൊടുക്കുക.

ഇനി തൈര് ചേർത്ത് നന്നായിട്ട് തിളച്ച ശേഷം അരച്ച് വെച്ച തേങ്ങയുടെ മിക്സ് ചേർത്ത് കൊടുക്കുക. ഇനി എല്ലാം ചേർത്ത് നന്നായിട്ട് മിക്‌സാക്കിയ
ശേഷം ഒന്ന് തിളച്ചു വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യാവുന്നതാണ്. ഇനി മറ്റൊരു ചട്ടിയിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുകും ഒരു കാൽ ടീസ്പൂൺ ഉലുവയും രണ്ട് വറ്റൽമുളക്,കറിവേപ്പില ചേർത്ത് താളിച്ച മിക്‌സും കൂടി കാളനിലെക് ചേർത്ത് കൊടുക്കുക.

അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ കുറുക്ക് കാളൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ഈസിയാണ് ഉണ്ടാക്കാൻ. സ്വപ്നാസ് ഫുഡ് വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page