ബേക്കറിയിൽ കിട്ടുന്ന മസാല കടല അതെ ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കൂ.

കടലയും കപ്പലണ്ടിയും ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല അല്ലെ. എന്നാൽ ഇപ്പോഴും എന്തെങ്കിലും കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ കഴിക്കുന്നതും ഇങ്ങനെയുള്ള സാധനങ്ങളായിരിക്കും. എന്നാൽ ഇതിൽ കുറച്ചു മസാല ഇട്ടു വറുത്തെടുത്തതാണെങ്കിലോ അതിലും രുചി കൂടും. പലരും കടയിൽ നിന്നും മസാല കടല കപ്പലണ്ടി വാങ്ങാറുണ്ട്. ഇനി മുതൽ കടയിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ. അതെ അപ്പോൾ ഇനി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ. അതെ ഇങ്ങനെ വറുത്തെടുത്താൽ നമുക്ക് ഒരു മാസത്തോളം അല്ലെങ്കിൽ അതിൽ കൂടുതൽ ദിവസം സൂക്ഷിക്കാനും കഴിയുന്നതാണ്. ആദ്യം ഒരു കപ്പ് കപ്പലണ്ടി എടുക്കുക. വറുക്കാത്തതാണ് എടുക്കേണ്ടത്.

ഇനി ഇതിലേക്ക് ഉപ്പു പിടിക്കാനായി ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പ് കലക്കി ചേർത്ത് ഇളക്കി കൊടുക്കാം. ഇനി നേരത്തെ അളന്നെടുത്ത കപ്പിൽ തന്നെ അര കപ്പ് കടലമാവ് ഒരു ബൗളിലേക്ക് എടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ഇനി കാശ്മീരി ചില്ലി പൗഡർ ഒന്നര ടീസ്പൂൺ,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,അര ടീസ്പൂൺ കായപ്പൊടി, ഇനി ഈ മസാലക്ക് ആവശ്യമായ ഉപ്പും, കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക.

ഇനി ഈ മസാലയിലേക്ക് നേരത്തെ ഉപ്പ് ചേർത്ത് ഇളക്കി വെച്ച കപ്പലണ്ടി കൂടി ചേർത്ത് കൊടുക്കുക. ഇനി കൈ കൊണ്ട് നല്ല പോലെ ഒന്ന് മിക്‌സാക്കിയ ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് നനച്ചു മിക്‌സാക്കുക. ഇനി ഒരു ചട്ടിയിലേക്ക് എണ്ണ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി കുറച്ചു വെളുത്തുള്ളി ചതച്ചതും കുറച്ചു കറിവേപ്പിലയും കൂടി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം. ശേഷം മസാല ചേർത്ത് മികസാക്കിയ കപ്പലണ്ടി കൂടി എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. കപ്പലണ്ടി ഓരോന്നായി വേണം എണ്ണയിലേക്ക് ചേർത്ത് കൊടുക്കാൻ. ഇനി തിരിച്ചും മറിച്ചും ഇട്ട് നല്ല പോലെ മീഡിയം ഫ്ളൈമിലിട്ടു വറുത്തു കോരാം.

അപ്പോൾ വളരെ ടേസ്റ്റിയായ കപ്പലണ്ടി കടല മസാല ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ കടല മസാലയും കപ്പലണ്ടി മസാലയും കുട്ടികൾക്കൊക്കെ തയ്യാറാക്കി കൊടുക്കുമല്ലോ. അബി ഫിറോസ് മമ്മി വ്‌ളോഗർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page