നാവിൽ കൊതിയൂറും ബട്ടൂര ടേസ്റ്റിയായും ഈസിയായും ഉണ്ടാക്കൂ.

ചപ്പാത്തിയും മറ്റ് പലഹാരങ്ങളും കഴിച്ചു മടുത്തെങ്കിൽ ഇതാ ഒരു ടേസ്റ്റി പലഹാരം. വളരെ സ്വാദേറിയ ഈ പലഹാരം മൈദയും റവയും വെച്ചാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ബട്ടൂര എങ്ങനെയാണ് വളരെ ടേസ്റ്റിയായി ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ടേബിൾ സ്പൂൺ റവ വെള്ളത്തിൽ കുതിരാനായി വെക്കുക. ഇനി ഒരു ഗ്ലാസ് മൈദാ പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി അര ടീസ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും, ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി മാവിനെ മിക്‌സാക്കുക.

ഇനി നേരത്തെ വെള്ളത്തിൽ കുതിർത്തി വെച്ച റവ മാവിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പുളിപ്പില്ലാത്ത തൈരും, രണ്ട് ടേബിൾ സ്പൂൺ ഓയിലും, ചേർത്ത് കൈ കൊണ്ട് മിക്‌സാക്കുക. ഇനി കുറച്ചു സോഡാ വെള്ളം ചേർത്ത് മാവിനെ ചപ്പാത്തിയെക്കാൾ കുറച്ചു ലൂസായി കുഴച്ചു എടുക്കുക. ഇനി കുഴച്ചെടുത്ത മാവിനെ കുറച്ചു നേരം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി പാകമായി കിട്ടിയ മാവിനെ ഒന്നും കൂടി കുഴച്ചെടുത്ത ശേഷം ഓരോ ഉരുളകളായി എടുക്കുക.

ശേഷം മാവിനെ ഓയിലിൽ മുക്കിയ ശേഷം നല്ല പരുവത്തിൽ പരത്തി എടുക്കുക. ശേഷം നല്ല ചൂടായി വന്ന എണ്ണയിലേക്ക് ഇട്ടു ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടൂര റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page