മലബാറിന്റെ സ്വന്തം പത്തിരി ഇനി ആർക്കും സിമ്പിളായി ഉണ്ടാക്കാം.

നിങ്ങൾ മുട്ട പത്തിരി കഴിച്ചിട്ടുണ്ടോ. മലബാറിന്റെ ട്രെഡിഷണൽ ആയിട്ടുള്ള ഒരു പലഹാരമാണ് ഈ മുട്ട പത്തിരി. കഴിക്കാൻ ഏറെ രുചിയാണ്. അപ്പോൾ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു പിഞ്ച് യെല്ലോ കളറും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി മൂന്നു കപ്പ് കപ്പ് മൈദ ചേർത്ത് ഒന്ന് ഇളക്കുക.

ശേഷം ഈ മിക്സിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് മാവ് ലൂസാക്കി എടുക്കുക. ലൂസുമല്ല കട്ടിയുമല്ല ആ ഒരു പരുവത്തിൽ വേണം മാവിനെ കലക്കി എടുക്കുവാൻ. ഇനി മണ്ണിന്റെ ചട്ടി തിരിച്ചു വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ മുകളിലായി ഒരു തവി ബട്ടർ ഒഴിച്ച് കൊടുക്കുക. ശേഷം മാവിനെ തവി കൊണ്ട് ഒന്ന് ലെവൽ ചെയ്യുക. ഇനി ഓരോ ദോശയായി ചുട്ടെടുക്കുക. മീഡിയം ഫ്ളൈമിൽ വേണം പത്തിരി ചുട്ടെടുക്കാൻ. ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല സോഫ്റ്റായ പത്തിരി കിട്ടുന്നതായിരിക്കും.

ഇനി ചുട്ടെടുത്ത ഓരോ ദോശയുടെ മുകളിലും നെയ്യ് തടവുക. ശേഷം എല്ലാ ദോശയും ഇതുപോലെ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട പത്തിരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പത്തിരി തയ്യാറാക്കി നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്. ഒരു തവണ കഴിച്ചാൽ കുട്ടികളൊക്കെ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. അത്രക്കും രുചിയാണ് ഈ പലഹാരം. വീട്ടിലുള്ള ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ ഈ പലഹാരം ചെയ്തെടുക്കാൻ കഴിയും.

Leave a Reply

You cannot copy content of this page