എന്റെ പൊന്നോ പൊളി സാനം. ഇത് ഫ്രൈ ആക്കിയാൽ ഇത്രക്ക് ടേസ്റ്റ് ആയിരുന്നോ.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് സവോള. സവോള ചേർക്കാതെ ഉണ്ടാക്കുന്ന കറികൾ ചുരുക്കമാണ്. മിക്കവാറുമുള്ള എല്ലാ കറികൾക്കും സവാള ഒരു മെയിൻ ചേരുവ തന്നെയാണ്. അപ്പോൾ ഇന്ന് നമുക്കൊരു സവാള വെച്ചിട്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ എന്നാൽ നല്ല ക്രിസ്പിയായ ഒണിയൻ ഫ്രയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ ഈസിയാണ് ഈ സ്നാക്ക് തയ്യാറാക്കാൻ. അപ്പോൾ ഇനി നോക്കാം എങ്ങനെയാണ് ഈ റെസിപ്പി തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു അഞ്ച്‌ സവാള നല്ല പോലെ കഴുകി സവാളയുടെ കാൽ ഇഞ്ച് അളവിൽ സവാള റൗണ്ടായി മുറിച്ചെടുക്കുക.

ഇനി മുറിച്ചെടുത്ത സവാളയിൽ നിന്നും ഓരോ ലെയറുകളാക്കി ഓരോ പീസിനെയും വേർതിരിച്ചു എടുക്കുക. മുറിഞ്ഞു പോകാതെ വേണം സവാള ഇളക്കി എടുക്കാൻ. ശേഷം മറ്റൊരു ബൗളിലേക്ക് അര കപ്പ് മൈദാ, ഒന്നര ടേബിൾ സ്പൂൺ കോൺ ഫ്ലോർ, ഒരു നുള്ള് മുളക്പൊടി, ഒരു റ്റീസ്പൂണോളം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യമായ ഉപ്പും ചേർത്ത് ഡ്രൈ ആയി മിക്‌സാക്കുക. ഇനി ഒരൽപം വെള്ളവും ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ഒരു ദോശ മാവിന്റെ കട്ടിയിൽ വേണം ഇത് കലക്കി എടുക്കാൻ.

ഇനി മറ്റൊരു ബൗളിലേക്ക് കുറച്ചു ബ്രെഡ് പൊടിയോ റസ്‌ക് പൊടിയോ എടുക്കുക. ഇനി ഓരോ സവാള പീസിനെയും മൈദയിൽ കോട്ടാക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക. എല്ലാ സവാള റിങ്‌സിനെയും ഇതുപോലെ ചെയ്തെടുക്കുക. ഇനി അടുപ്പിലേക്ക് ഒരു പാൻ വെച്ച് കൊടുക്കുക. ശേഷം ഇത് പൊരിച്ചെടുക്കാനാവശ്യമായ എണ്ണ പാനിലേക്ക് ചേർത്ത് ചൂടാക്കുക. ചൂടായി വന്ന എണ്ണയിൽ ഓരോ പീസായിട്ട് ഇട്ടു നല്ല പോലെ വറുത്തെടുക്കുക.

അപ്പോൾ ഇത്രേയുള്ളൂ നമ്മുടെ ഒണിയൻ ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്.എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. വളരെ ഈസിയാണ് ഇത് തയ്യാറാക്കാൻ. വില്ലേജ് ഫുഡ് ചാനൽ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page