ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ചിക്കൻ പക്കവട ഉണ്ടാക്കിയാലോ. എല്ലാവർക്കും ഏറെ പ്രിയപ്പെട്ട റെസിപ്പീസാണ് ചിക്കൻ റെസിപ്പീസ്. അപ്പോൾ ഇന്ന് നമുക്ക് ചിക്കൻ വെച്ചിട്ട് തയ്യാറാക്കുന്ന പക്കവട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.വേവിച്ച ഒന്നര കപ്പ് ചിക്കനാണ് എടുത്തിട്ടുള്ളത്. അത് ഉപ്പും, കുരുമുളക് പൊടിയും, മഞ്ഞൾപ്പൊടിയും, ചേർത്തിട്ടാണ് വേവിച്ചത്.
ശേഷം മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര കപ്പോളം മല്ലിയില, കാൽ ടീസ്പൂൺ ചെറിയ ജീരക പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, നാല് ടേബിൾ സ്പൂൺ കടലമാവ്, ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു കറിവേപ്പിലയും, ഒരു പകുതി നാരങ്ങയുടെ നീരും, ഒന്നര ടേബിൾ സ്പൂൺ സൺഫ്ളവർ ഓയിലും, ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം കുറച്ചു എണ്ണ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഓരോ ബോളുകളാക്കി ഉരുട്ടി എടുക്കുക.
ശേഷം നല്ല ചൂടായി വന്ന എണ്ണയിലേക്ക് ഈ ബോളുകൾ ഇട്ട ശേഷം ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ പക്കവട ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
