എന്നും മൈദാ വെച്ചിട്ടാണല്ലോ പെറോട്ട തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ സോഫ്റ്റായ പെറോട്ട ഗോതമ്പ് പൊടി വെച്ച് തയ്യാറാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഗോതമ്പ് ലെയർ പെറോട്ട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് ആട്ട മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അര കപ്പ് മൈദയും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ആവശ്യമായ വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ഇനി നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു ഓയിൽ തടകിയ ശേഷം ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം പരുവമായി വന്ന മാവിനെ കൈ കൊണ്ട് കുഴച്ചെടുത്ത ശേഷം ഓരോ ബോളുകളാക്കി ഉരുട്ടി എടുക്കുക. ഇനി കുറച്ചു ആട്ട പൊടി വിതറിയ ശേഷം മാറ്റി വെക്കുക. ഇനി ഓരോ ബോളുകളായി എടുക്കുക. ശേഷം ചപ്പാത്തി പരത്തുന്ന രീതിയിൽ പരത്തി എടുക്കുക. ഇനി ഓയിൽ സ്പ്രെഡ്ടാക്കി കൊടുത്ത പ്ലേറ്റിലേക്ക് ഓരോന്നായി വെക്കുക. ഇനി അതിന്റെ മുകളിലും ഓയിൽ സ്പ്രെഡ്ടാക്കി കൊടുക്കുക.
ഇനി ഓരോന്നും മുകളിൽ ഓയിൽ തടകിയ ശേഷം ഓരോ ചപ്പാത്തിയായി മുകളിലായി ഇട്ടു കൊടുക്കുക. ഇനി എല്ലാ ചപ്പാത്തിയുടെയും മുകളിൽ ഓയിൽ തടകിയ ശേഷം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഓരോന്നായി നീളത്തിൽ വലിച്ചെടുക്കുക. ശേഷം റോൾ പോലെ ചുരുട്ടി എടുക്കുക. എന്നിട്ട് കൈ കൊണ്ട് പെറോട്ടയുടെ പരുവത്തിൽ പരത്തി എടുക്കുക. ഇനി ഒരു പാൻ ചൂടാക്കിയ ശേഷം കുറച്ചു ഓയിൽ തടകിയ ശേഷം പെറോട്ട ഓരോന്നായി ചുട്ടെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ ഹെൽത്തിയായ ആട്ട പ്പൊടിവെച്ചു തയ്യാറാക്കിയ പെറോട്ട റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടേസ്റ്റി കിച്ചൺ ബൈ ഷംന എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
