വഴുതനങ്ങ കൊണ്ട് ഇങ്ങനെ ഒരു കറി ആരും പ്രതീക്ഷിച്ചുകാണില്ല

പുതുമയുള്ള റെസിപ്പികൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് വളരെ രുചികരമായ ഒരു കറി പരിചയപ്പെട്ടാലോ, വളരെ ടേസ്റ്റിയായ ഈ കറി ചോറിനും ചപ്പാത്തിക്കും മറ്റ്‌ പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ വളരെ രുചികരമാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിൽ കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക.

ശേഷം കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് പൊട്ടിക്കുക. ശേഷം അര കപ്പ് ചെറിയ ഉള്ളി നടുവിലായി മുറിച്ച ശേഷം എണ്ണയിലിട്ട് വഴറ്റുക. ശേഷം വാടിവന്ന ഉള്ളിയിലേക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചതും, ഒരു കുടം വെളുത്തുള്ളി ചതച്ചതും, ചേർത്ത് മൂപ്പിക്കുക. എന്നിട്ട് നല്ലപോലെ മൂത്തുവന്നാൽ 3 വഴുതനങ്ങ നീളത്തിൽ മുറിച്ചു വെള്ളത്തിലിട്ട് വെച്ചിട്ടുണ്ട്. ശേഷം അതിനെ ഈ ഉള്ളിക്കൊപ്പം ചേർത്ത് വഴറ്റുക. എന്നിട്ട് വഴുതനയുടെ കളർ മാറി വന്നാൽ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.

ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കിയ ശേഷം വഴുതനങ്ങ അടച്ചു വെച്ച് വേവിക്കുക. ഇനി 10 മിനിറ്റോളം വഴുതനങ്ങ അടച്ചു വെച്ച് വേവിച്ച ശേഷം മസാലകൾ ചേർത്ത് കൊടുക്കുക. അതിനായി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു ടീസ്പൂൺ പെരിഞ്ജീരകവും, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്ത് വഴറ്റുക.

ഇനി ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി വെള്ളത്തിലിട്ട് വെച്ച ശേഷം അത് പിഴിഞ്ഞെടുക്കുക. എന്നിട്ട് അതിന്റെ വെള്ളമെല്ലാം മസാലയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്നര ഗ്ലാസ് വെള്ളം കൂടി ഈ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി അടച്ചു വെച്ച് 5 മിനിറ്റും കൂടി കറി തിളപ്പിക്കുക. ശേഷം തിളച്ചു കുറുകിവന്ന കറിയിലേക്ക് ഒരു ടേബിൾ സ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വഴുതനങ്ങ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വഴുതനങ്ങ മസാല തയ്യാറാക്കി നോക്കണേ.

Leave a Reply