ഏത് പഴം വീട്ടിൽ ഉണ്ടെങ്കിലും ഇനി ഈസിയായി ഈ കിടിലൻ സ്നാക്ക് ഉണ്ടാക്കാം.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പഴം കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് ഏത് പഴം കൊണ്ടും ഉണ്ടാക്കാവുന്നതാണ്. അപ്പോൾ നമുക്ക് ഈ കിടിലൻ സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു നേന്ത്രപ്പഴം മിക്സിയുടെ ജാറിലേക്ക് അരിഞ്ഞു ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് ഷുഗറും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ട് ഏലക്കായും, ഒരു നുള്ള് ജീരകപ്പൊടിയും, ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇനി അടിച്ചെടുത്ത പഴത്തെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ജീരകവും, മുക്കാൽ ടീസ്പൂൺ കരിഞ്ജീരകം, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി മുക്കാൽ കപ്പ് ഗോതമ്പ് മാവ് ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം മിക്‌സാക്കി എടുക്കുമ്പോൾ വെള്ളം പോലെ കിട്ടുന്നു എങ്കിൽ കാൽ കപ്പ് ഗോതമ്പ് പൊടി കൂടി ചേർത്ത് മാവിനെ കുഴച്ചെടുക്കുക. ഇനി കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ഒരു ടേബിൾ സ്പൂൺ റവയും, ഒരു നുള്ള് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഒന്നും കൂടി മിക്‌സാക്കി എടുക്കുക.

ഒരു വടയുടെ പരുവത്തിൽ വേണം മാവിനെ മിക്‌സാക്കി എടുക്കാൻ. ശേഷം മാവിനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറായപ്പോൾ മാവ് ഒന്നു തിക്കായി കിട്ടിയിട്ടുണ്ട്. ഇനി മാവിനെ ഒന്നും കൂടി കുഴച്ച ശേഷം ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ വടയായി ഇട്ടു കൊടുക്കുക. കൈ ഒന്ന് തണുത്ത വെള്ളത്തിൽ നനച്ചതിന് ശേഷം വേണം മാവിനെ കയ്യിൽ എടുക്കാൻ. ശേഷം ഒരു സൈഡ് മൂത്തു വന്ന സ്‌നാക്കിനെ തിരിച്ചിട്ട് കൊടുക്കുക.

ശേഷം ഫ്രൈ ആക്കി കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴം കൊണ്ടുള്ള സ്നാക്ക് തയ്യറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഇടക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ ടേസ്റ്റിയായ ഒരു സ്നാക്ക് കൂടിയാണ് ഇത്. മാംസ് ഡെയ്‌ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ കിടിലൻ സ്നാക്ക് ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page