നാരങ്ങാ അച്ചാർ വെള്ളക്കിട്ടത് ഈ രീതിയിൽ തയ്യാറാക്കിയിട്ടുണ്ടോ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു അച്ചാറാണ് നാരങ്ങ അച്ചാർ. പല രീതിയിൽ നമ്മൾ നാരങ്ങ അച്ചാർ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് പച്ചമുളക് മാത്രം ചേർത്ത് ഒരു നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 12 നാരങ്ങ നല്ലപോലെ കഴുകി വെള്ളം തുടച്ചെടുക്കുക. എന്നിട്ട് ഓരോ നാരങ്ങയും 8 പീസുകളായി മുറിച്ചെടുക്കുക. നല്ല പഴുത്ത നാരങ്ങ വേണം ഈ അച്ചാർ തയ്യാറാക്കാനായി എടുക്കേണ്ടത്. എന്നിട്ട് മുറിച്ചെടുത്ത നാരങ്ങയെ ഒരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് അടച്ച് രണ്ട് ദിവസം നാരങ്ങയെ റെസ്റ്റ് ചെയ്യാനായി വയ്ക്കുക. രണ്ടു ദിവസമായപ്പോൾ നാരങ്ങ നല്ലപോലെ ഒന്ന് ഉപ്പു പിടിച്ചു കിട്ടിയിട്ടുണ്ട്. ശേഷം അച്ചാറിനാവശ്യമായ കാന്താരിമുളക് നല്ലപോലെ കഴുകി ഞെട്ട് കളഞ്ഞെടുക്കുക. എന്നിട്ട് 250 ഗ്രാം വെളുത്തുള്ളിയും നാലായി അരിഞ്ഞെടുക്കുക. ഇനി അത് പോലെ തന്നെ ഒരു വലിയ കഷണം ഇഞ്ചിയും കൂടി ചെറിയ പീസുകളായി അരിഞ്ഞെടുക്കുക.

എന്നിട്ട് ഒരു ചട്ടിയിലേക്ക് 100 ഗ്രാം നല്ലെണ്ണ ചേർത്തുകൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് അരിഞ്ഞു വെച്ചിട്ടുള്ള വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം ഒന്ന് വെന്തുവന്ന വെളുത്തുള്ളിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ചേർക്കുക. എന്നിട്ട് അതിനൊപ്പം എടുത്തു വെച്ചിട്ടുള്ള കാന്താരിമുളകും കൂടി ചേർത്ത് കൊടുക്കുക.

ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ കായപ്പൊടിയും, കാൽ ടീസ്പൂൺ ഉലുവപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഫ്ലെയിം ഓഫ് ചെയ്ത് തണുക്കാനായി വയ്ക്കുക. ശേഷം നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള നാരങ്ങ ഈ മുളകിനൊപ്പം ചേർത്ത് കൊടുക്കുക. നല്ലപോലെ ഇളക്കിയ ശേഷം ഉപ്പ് പാകത്തിനാണോ എന്ന് നോക്കുക, ശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക. എന്നിട്ട് അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നാരങ്ങ അച്ചാർ വെള്ളക്കിട്ടത് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ അച്ചാർ ആർക്കും സിമ്പിളായി തന്നെ ചെയ്തെടുക്കാൻ കഴിയും, അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply