ഇനി ദാഹത്തിനും ക്ഷീണത്തിനും തരിക്കഞ്ഞിയാകട്ടെ സ്പെഷ്യൽ

മലബാറിന്റെ സ്പെഷ്യൽ വിഭവമാണ് തരിക്കഞ്ഞി. നോമ്പുകാലങ്ങളിൽ എല്ലാവർക്കും ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു റെസിപ്പി കൂടിയാണ് ഇത്. അപ്പോൾ മലബാറിന്റെ സ്വന്തം വിഭവമായ താരികാച്ചിയത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിൽ നാല് ടേബിൾ സ്പൂൺ റവ ചേർത്ത് കൊടുക്കുക. ശേഷം റവ ഒന്ന് പൊടിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യിൽ പൊടിച്ചെടുത്ത റവ ചേർത്ത് വറുക്കുക.

ഇനി കളർ മാറി വന്ന റവയിലേക്ക് നാല് കപ്പ് പാൽ ചേർത്ത് ഇളക്കുക. ഒരു ടേബിൾ സ്പൂൺ റവക്ക് ഒരു കപ്പ് പാൽ എന്ന കണക്കിൽ നാല് ടേബിൾ സ്പൂൺ റവക്ക് നാല് കപ്പ് പാൽ ചേർക്കുക. ഇനി പാൽ ഒന്ന് ചൂടായി വന്നാൽ ആവശ്യമായ ഷുഗർ ചേർത്ത് ഇളക്കുക. ഇനി തിളക്കാറായി വന്ന പാലിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക. ശേഷം വെന്തു കുറുകി വന്ന റവയും പാലും ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക.

ഇനി ഒരു ചട്ടിയിൽ അര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന നെയ്യിൽ മൂന്ന് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി മൂത്തു വന്ന ഉള്ളിയിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും ചേർത്ത് വറുക്കുക. എന്നിട്ട് വറുത്തെടുത്ത മിക്സിനെ തരികഞ്ഞിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ തരികഞ്ഞി തയ്യാറായിട്ടുണ്ട്. ഇനി മലബാറിന്റെ സ്വന്തം തരിക്കഞ്ഞി ആർക്കും സിമ്പിളായി ഉണ്ടാക്കാം. എല്ലാവരും ഈ കഞ്ഞി തയ്യാറാക്കാൻ മറക്കല്ലേ. കുട്ടികൾക്ക് കൊടുക്കാനൊക്കെ നല്ല ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കി ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.

Leave a Reply

You cannot copy content of this page