പുതുമയുള്ള രുചികൾക്കായി ഇനി അലയുകയേ വേണ്ട,

പുതുമയുള്ള രുചികൾ കഴിക്കുന്നതാണ് മലയാളിക്ക് ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമായ ഗോതമ്പ് മാവ് കൊണ്ട് ഒരു അടിപൊളി റെസിപ്പി ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാവിലേക്ക് കാൽ കപ്പ് മൈദ മാവും കൂടി ചേർത്ത് കൊടുക്കുക. ഇനി മാവിലേക് ആവശ്യമായ ഉപ്പു ചേർത്ത് ഇളക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ സോഫ്റ്റായി കുഴച്ചെടുക്കുക.

നല്ല സോഫ്റ്റായ മാവാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. ശേഷം മാവിലേക്ക് ഒരു ടീസ്പൂൺ നെയ്യ് തടകി മാവിനെ റെസ്റ്റ് ചെയ്യാനായി അടച്ചു വെക്കുക. ഇനി രണ്ട് തക്കാളിയും, ഒരു സവാളയും, മൂന്ന് പച്ചമുളകും, മൂന്ന് അല്ലി വെളുത്തുള്ളിയും, ഒരു കഷ്ണം ഇഞ്ചിയും കൂടി ചെറിയ പീസുകളായി മുറിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി മുക്കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം മുക്കാൽ ടീസ്സ്പൂൺ ചെറിയ ജീരകവും ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ കായപ്പൊടിയും, ചെറിയ പീസായി അരിഞ്ഞെടുത്ത വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ശേഷം അരിഞ്ഞെടുത്ത ഇഞ്ചിയും, പച്ചമുളകും, ചേർത്ത് ഇളക്കുക.

ഇനി ചെറുതായി അരിഞ്ഞെടുത്ത സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി പെട്ടന്ന് വാടി കിട്ടാനായി കുറച്ചു ഉപ്പും കൂടി ഈ സമയം ചേർത്ത് ഇളക്കുക. ശേഷം വാടി വന്ന സവാളയിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കുക, ശേഷം അടച്ചു വെച്ച് അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ തക്കാളി വേവിക്കുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കസൂരി മൈഥിയും ചേർത്ത് ഇളക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും രണ്ട് ടീസ്പൂൺ കടലപ്പൊടിയും, ചേർത്ത് മൂന്ന് മിനിറ്റോളം ഇളക്കി യോജിപ്പിക്കുക.

ഇനി അര കപ്പ് അവൽ നന്നായി കഴുകി എടുക്കുക. ശേഷം മൂത്തു വന്ന മസാലയിലേക്ക് അവൽ ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇണക്കി ഫ്ളയിം ഓഫ് ചെയ്യുക. ഇനി പരുവമായി വന്ന മാവിനെ രണ്ട് ചപ്പാത്തിക്ക് എടുക്കുന്ന മാവ് എടുക്കുക. ശേഷം ഒന്ന് പരത്തി എടുക്കുക. ഇനി കുറച്ചു മൈദയിൽ ഈ മാവിനെ ഒന്ന് കൈ കൊണ്ട് പരത്തിയ ശേഷം നടുവിലായി കുറച്ചു ഫില്ലിംഗ് വെച്ച് കൊടുക്കുക.

ശേഷം ഒരു കിഴി പോലെ മാവിനെ ആക്കിയ ശേഷം മുകളിലായി കിട്ടിയ മാവിനെ എടുത്തു മാറ്റുക. ശേഷം ഒന്ന് പ്രസ്സാക്കി മാവിൽ മുക്കി പരത്തുക. ഒരുപാട് ബലം കൊടുക്കാതെ വേണം മാവിനെ പരത്തി എടുക്കാൻ. ശേഷം പരത്തിയെടുത്ത മാവിനെ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. കറികളൊന്നും വേണ്ടാതെ കഴിക്കാൻ പറ്റിയ പലഹാരമാണ് ഇത്. എല്ലാവരും ഉറപ്പായും ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page