കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ജാം. എന്നാൽ എന്നും ജാം കടയിൽ നിന്നും വാങ്ങിക്കാറല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങിക്കുന്ന അതെ രുചിയിൽ ജാം വീട്ടിൽ ഉണ്ടാക്കിയാലോ. അതിനായി ഒരു പൈൻ ആപ്പിൾ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിക്കുക. നല്ല പഴുത്ത പൈൻ ആപ്പിളാണ് ജാം തയ്യാറാക്കാനായി വേണ്ടത്. ശേഷം മുറിച്ചെടുത്ത പൈൻ ആപ്പിളിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഒട്ടും വെള്ളം ചേർക്കാതെ വേണം പൈൻ ആപ്പിളിനെ അരച്ചെടുക്കാൻ. ഇനി ഒരു പാനിലേക്ക് ഈ പൈൻ ആപ്പിൾ പേസ്റ്റ് അളന്ന് ചേർക്കുക. രണ്ടര കപ്പ് പൈൻ ആപ്പിൾ ജ്യൂസാണ് ഉള്ളത്.
ശേഷം ഫ്ളയിം ഓണാക്കി ഇളക്കുക. ഇനി ചൂടായി വരുമ്പോൾ ഒന്നര കപ്പ് ഷുഗർ ആഡ് ചെയ്തു കൊടുക്കുക. ശേഷം നല്ല പോലെ ഇളക്കി വേവിക്കുക. പത്തു മിനിറ്റോളം ചെറിയ തീയിലിട്ട് ഇളക്കി വേവിക്കുക. ശേഷം കുറുകാനായി തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ശേഷം മൂന്ന് മിനിറ്റോളം തിളപ്പിച്ച ശേഷം ഒന്ന് കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം തണുക്കാനായി വെക്കുക. ശേഷം നല്ല പോലെ തണുത്തു വരുമ്പോൾ ഒരു ക്ളീനായ കുപ്പിയിൽ ജാമിനെ ഇട്ടു വെക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ ജാം തയ്യാറായിട്ടുണ്ട്. ബ്രെഡിനും ചപ്പാത്തിക്കും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ജാം റെസിപ്പിയാണ് ഇത്. കടയിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ പെർഫെക്റ്റ് ടേസ്റ്റാണ് ഈ ജാമിന്. എല്ലാവരും ഇങ്ങനെ ഒന്ന് ജാം തയ്യാറാക്കി നോക്കണേ. ഏത് ഫ്രൂട്ട് കൊണ്ടും നമുക്ക് ഇതുപോലെ ജാം തയ്യാറാക്കി എടുക്കാവുന്നതാണ്. കടയിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ വീട്ടിൽ ഫ്രഷായി തയ്യാറാക്കി എടുക്കുന്നതാണ് നല്ലത്.
