ഇനി ഐസ്ക്രീം വാങ്ങാൻ കടയിൽ പോകുകയേ വേണ്ട.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് ഐസ്ക്രീം. എന്നാൽ ഇപ്പോൾ ലോക്ക് ടൗൺ ആയതുകൊണ്ട് തന്നെ കടയിൽ പോയി ഐസ്ക്രീം വാങ്ങുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള പെർഫെക്റ്റ് ഐസ്ക്രീം എങ്ങനെ വീട്ടിലുണ്ടാക്കാം എന്ന് നോക്കാം. അതിനായി 2 കോഴി മുട്ട പൊട്ടിച്ചു ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം മുട്ടയിലേക്ക് രണ്ടര ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുക്കുക.

ഇനി കാൽ കപ്പ് പാൽ ചേർത്ത് മുട്ട നല്ല പോലെ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് കാൽ ടീസ്പൂൺ വാനില എസ്സൻസും, ബാക്കിയുള്ള പാലും ചേർത്ത് നല്ല പോലെ ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം നല്ല പോലെ അടിച്ചെടുത്ത മിക്സിനെ ഒരു സോസ് പാനിലേക്ക് മാറ്റി അടുപ്പിലേക്ക് വെക്കുക. ശേഷം പാലിലേക്ക് അര കപ്പ് പഞ്ചസാര കൂടി ചേർത്തിളക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കി നല്ല പോലെ വേവിക്കുക.

ശേഷം നല്ല പോലെ കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം നല്ല പോലെ ചൂടാറി വരുന്നത് വരെ ഈ മിക്സ് മാറ്റി വെക്കുക. ഇനി നല്ല പോലെ തണുത്തു വന്ന മിക്സിനെ മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ല പോലെ ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് നാല് ഡ്രോപ്പ് സ്ട്രാബെറി ഫ്ലേവറും നാല് ടേബിൾ സ്പൂൺ സ്ട്രാബെറി ക്രഷും ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക.

ശേഷം നല്ല പോലെ അടിച്ചെടുത്ത മിക്സിനെ ഒരു ട്രേയിലേക്ക് മാറ്റുക. എന്നിട്ട് നല്ല പോലെ അടച്ച ശേഷം ഒരു രാത്രി മുഴുവൻ ഫ്രീസറിലേക്ക് മാറ്റി നല്ല പോലെ സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്ട്രാബെറി ഐസ്ക്രീം തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി തയ്യാറാക്കാൻ പറ്റുന്ന ഒരു ഐസ്‌ക്രീമാണ് ഇത്. ക്രീമൊന്നും ചേർക്കാതെയാണ് ഈ ഐസ്ക്രീം തയ്യറാക്കി ഇരിക്കുന്നത്. എല്ലാവരും ഈ രീതിയിൽ ഐസ്ക്രീം തയ്യാറാക്കി നോക്കണേ. ഈ ലോക്ക് ടൗണിന് കടയിൽ പോയി ഐസ്ക്രീം വാങ്ങേണ്ടതില്ല. ഇതുപോലെ തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page