ഇനി ഉള്ളിവട കഴിക്കാൻ ചായക്കട വരെ പോകേണ്ട, അതേ രുചിയിൽ വീട്ടിൽ ഉണ്ടാക്കാം.

ചായക്കടയിലെ പലഹാരങ്ങളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഉള്ളിവട. എന്നാൽ ഇന്ന് നമുക്ക് ചായക്കടയിലെ അതെ ടെസ്റ്റിൽ ഉള്ളിവട എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം നാല് സവാള സ്ലൈസായി അരിഞ്ഞെടുക്കുക. ശേഷം സവാളയിലേക്ക് ആവശ്യമായ ഉപ്പ് ചേർക്കുക. ഇനി നന്നായി ഉപ്പ് ചേർത്ത് കൈ കൊണ്ട് തിരുമ്മുക. ശേഷം ഉള്ളിയെ പതിനഞ്ചു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഉള്ളിയിലേക്ക് ആദ്യം മൂന്നു ടേബിൾ സ്പൂൺ മൈദ മാവും, ഒരു ടീസ്പൂൺ പെരിഞ്ജീരകവും, മൂന്ന് പച്ചമുളകും, ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, ഇനി കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ മുളക്പൊടിയും, ചേർത്ത് മാവിനെ ഉള്ളിയുടെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ കൈ കൊണ്ട് കുഴക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മൈദമാവും അര ടീസ്പൂൺ മുളക്പൊടിയും കൂടി ചേർത്ത് ഇളക്കുക. ശേഷം ഉരുട്ടി നോക്കുക.

ഇനി ഉരുട്ടി നോക്കുമ്പോൾ ഉരുണ്ട് വരുന്നു എങ്കിൽ ഉള്ളിയും മാവും പാകത്തിലാണ് എന്നാണ്. അപ്പോൾ ഇനി ഉള്ളിവടയുടെ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ശേഷം ഒരു ചട്ടിയിൽ ഇത് ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോ ഉള്ളിവടയായി ഇട്ടു ഫ്രൈ ആക്കി എടുക്കുക. അപ്പോൾ ചായക്കടയിലെ അതേ രുചിയിലുള്ള ഉള്ളിവട തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഉള്ളിവട തയ്യാറാക്കി നോക്കണേ. ടേസ്റ്റ് ട്രിപ്സ് ടിപ്സ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page