മിക്കവാറും രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനൊപ്പം തയ്യാറാക്കാനുള്ള ഒരു കറിയാണ് മുട്ടക്കറി. വ്യത്യസ്തമായ മസാല കൂട്ടിൽ ചെയ്തെടുക്കുന്ന ഈ കറി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലി, ഒരു ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് ഇളക്കുക.
എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ പെരും ജീരകവും, 6 വറ്റൽമുളകും, രണ്ട് ഗ്രാമ്പൂവും ചേർത്ത് നല്ലപോലെ ഇളക്കി റോസ്റ്റാക്കുക. ശേഷം ഈ മസാലയിലേക്ക് 5 ടേബിൾ സ്പൂൺ തേങ്ങ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി തേങ്ങയും മസാലകളും റോസ്റ്റാക്കി എടുക്കുക. ശേഷം മസാലയും തേങ്ങയും നല്ലപോലെ മൂത്ത് വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് തണുക്കാനായി വയ്ക്കുക, ശേഷമൊരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
എന്നിട്ട് ഈ മിക്സ് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ആ പാനിലേക്ക് തന്നെ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം പുഴുങ്ങി എടുത്തിട്ടുള്ള മുട്ടയെ ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി റോസ്റ്റാക്കി എടുക്കുക. ശേഷം നല്ല പോലെ റോസ്റ്റായി വരുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക. എന്നിട്ട് ബാക്കിയുള്ള മസാലയിലേക്ക് 2 സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക.
ശേഷം വാടി വന്ന മിക്സിലേക്ക് മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം കുറച്ച് മല്ലിയി ലയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു തക്കാളി വെള്ളം ചേർക്കാതെ ഒരു മിക്സിയുടെ ജാറിലിട്ട് നല്ലപോലെ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത തക്കാളി പേസ്റ്റിനെ മസാലയിലേക്ക് ചേർത്ത് കൈവിടാതെ ഇളക്കുക.
എന്നിട്ട് നേരത്തെ അരചു വെച്ചിട്ടുള്ള അരപ്പും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം പാകത്തിന് ഉപ്പും, പാകത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക. ശേഷം നല്ലപോലെ തിളച്ചു വന്ന കറിയിലേക്ക് റോസ്റ്റാക്കിയെടുത്ത മുട്ട ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് അടച്ചു വച്ച് 5 മിനിട്ട് കൂടി വേവിക്കുക. 5 മിനിറ്റ് ആയപ്പോൾ കറി പാകത്തിന് വെന്തു നെയ്യ് തെളിഞ്ഞു വന്നിട്ടുണ്ട്. ശേഷം ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ടക്കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു മുട്ടക്കറി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
