ഈ ഒരു അപ്പം ആരും കൊതിക്കും ഒരു തവണ എങ്കിലും കഴിക്കാൻ.

ഇപ്പോൾ മിക്കവാറും വീടുകളിൽ കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ. ചായക്കൊപ്പം കഴിക്കാനും ബ്രേക്ഫാസ്റ്റായി കഴിക്കാനുമെല്ലാം വളരെ സ്വാദാണ് ഈ പലഹാരം. അപ്പോൾ നമുക്ക് ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് എടുക്കുക. ശേഷം ഗോതമ്പിനെ നന്നായി കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ട് വെക്കുക. നല്ല ചൂടുള്ള വെള്ളം ചേർത്ത് കുതിരാനായി വെച്ചാൽ ഒരു മണിക്കൂർ കൊണ്ട് തന്നെ ഗോതമ്പ് കുതിർന്നു കിട്ടുന്നതാണ്.

ഇനി നന്നായി കുതിർന്നു കിട്ടിയ ഗോതമ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഗോതമ്പിനൊപ്പം കാൽ ടീസ്പൂൺ ഏലക്ക പൊടി, അര കപ്പ് പൊടിച്ച ശർക്കര, പിന്നെ കുറച്ചു മാത്രം വെള്ളം ചേർത്ത് ഗോതമ്പിനെ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം കട്ടിയുമല്ല ലൂസുമല്ല ആ ഒരു പരുവത്തിലാണ് ബാറ്റെർ വേണ്ടത്. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. എന്നിട്ട് നെയ്യിലേക്ക് കാൽ ടീസ്പൂൺ ജീരകവും അര കപ്പ് തേങ്ങയും കൂടി പാനിലേക്ക് ചേർത്ത് ഒന്ന് ഡ്രൈ ആക്കുക.

ശേഷം അതും കൂടി മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. മൊത്തം അര കപ്പ് വെള്ളം മാത്രമേ ഗോതമ്പ് അരക്കാനായി ചേർത്തിട്ടുള്ളൂ. ശേഷം ഒരു ട്രേയിൽ ഒരു ബട്ടർ പേപ്പർ വെച്ച് കൊടുക്കുക. എന്നിട്ട് കുറച്ചു നെയ്യ് തടവുക. എന്നിട്ട് ബാറ്റർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ അര ഭാഗം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം മുകളിലായി ഒരു തട്ട് വെച്ച് കൊടുക്കുക. എന്നിട്ട് ഈ ട്രേയ് മുകളിലേക്ക് വെച്ച് ആവിയിൽ പലഹാരം വേവിക്കുക.

ഈ പലഹാരം വേവിക്കാനായി മുപ്പത് മിനിറ്റ് മതിയാകും. ഫ്ളയിം മീഡിയത്തിൽ വെച്ച് വേണം പലഹാരം വേവിച്ചെടുക്കുവാൻ. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പും തേങ്ങയും കൊണ്ട് ആവിയിൽ വേവിച്ചെടുത്ത പലഹാരം തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. എല്ലാവരും ഈ പലഹാരം ആസ്വദിച്ചു കഴിക്കും. ഈ പലഹാരത്തിനൊപ്പം ചൂട് കട്ടൻ കൂടി ഉണ്ടെങ്കിൽ രുചി ഇരട്ടിയാകും. അപ്പോൾ എല്ലാവരും ഈ പലഹാരം തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page