നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ഈ ചൂട് കാലത്തു കുടിക്കാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക് ഉണ്ടാക്കിയാലോ. ഈ ഡ്രിങ്ക് നമ്മുടെ ശരീരത്തിനെ തണുപ്പിക്കുകയും, ദാഹമകറ്റാനും ഏറെ ഉത്തമമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് മുന്തിരി നല്ല പോലെ കഴുകി എടുക്കുക. കുരു ഇല്ലാത്ത ജ്യൂസ് മുന്തിരി എടുക്കുന്നതാണ് ഏറെ നല്ലത്. ശേഷം മുന്തിരി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് കാൽ കപ്പ് വെള്ളവും കൂടി ചേർത്ത് കൊടുക്കുക.
ശേഷം മുന്തിരിയെ നല്ല പോലെ അടിച്ചെടുക്കുക. ശേഷം ജ്യൂസിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇനി ഒരു ഗ്ലാസ്സിലേക്ക് രണ്ട് പച്ചമുളകും, ഒരു നാരങ്ങയുടെ പകുതിനീരും, കുറച്ചു കസ്കസ് വെള്ളത്തിലിട്ടു കുതിർത്തിയതും, ശേഷം അടിച്ചെടുത്ത മുന്തിരി കാൽ ഭാഗം ജ്യൂസും, ബാക്കിയുള്ള വെള്ളവും രണ്ട് ടേബിൾ സ്പൂൺ നാന്നാരി സിറപ്പും, രണ്ട് നുള്ളു ഉപ്പും, കുറച്ചു ഐസ്‌ക്യൂബ്‌സും, ചേർത്ത് അടച്ചു വെച്ച് നന്നായി കുലുക്കുക.
എന്നിട്ട് ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മുന്തിരി ജ്യൂസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒരു ജ്യൂസ് ട്രൈ ചെയ്തു നോക്കണേ. ഈ ചൂട് കാലത്തു ദാഹത്തിനും ശരീരം ഉന്മേഷമുള്ളതാക്കാനും ഈ ജ്യൂസ് ഒത്തിരി നല്ലതാണ്. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ ഈ ജ്യൂസ് തയ്യാറാക്കാൻ കഴിയും, വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ ഈസിയായി തയ്യാറാക്കി എടുക്കാനും കഴിയും. അപ്പോൾ എല്ലാവരും ഈ ജ്യൂസ് ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
