വെള്ളക്കടലക്കറി ഈ ചേരുവ കൂടി ചേർത്തിട്ട് തയ്യാറാക്കി നോക്കൂ. രുചി മറക്കാനേ പറ്റില്ല

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് കടലക്കറി. അത് വെള്ളക്കടല വെച്ചിട്ട് തയ്യാറാക്കുന്നതാണെങ്കിൽ അതാണ് നമുക്കെല്ലാം കൂടുതലിഷ്ടം. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു വെള്ളക്കടലക്കറി പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നേകാൽ കപ്പ് വെള്ളക്കടല നല്ലപോലെ കഴുകിയശേഷം നാലുമണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക.

ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണിയിലേക്ക് രണ്ട് ടീസ്പൂൺ ചായപ്പൊടി ഇട്ടു കൊടുക്കുക. എന്നിട്ട് ചായപ്പൊടി ഉള്ളിൽ വരത്തക്കവിധം ഒരു കിഴി പോലെ തുണി കെട്ടുക. ശേഷം കുതിർന്നു കിട്ടിയ കടലയെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം 4 പീസ് ഏലക്കയും, ഒരു പീസ് കറുകപ്പട്ടയും, 3 ഗ്രാമ്പുവും, 2 ബേ ലീഫും
നേരത്തെ കിഴി പോലെ കെട്ടി വച്ചിട്ടുള്ള ചായ പൊടിയും ഇട്ട് കൊടുക്കുക. എന്നിട്ട് കടലയുടെ മുകളിലായി നിൽക്കുന്ന പാകത്തിൽ വെള്ളം ഒഴിച്ച് കൊടുക്കുക.

ശേഷം പാകത്തിനുള്ള ഉപ്പും കൂടി ചേർത്ത് മിക്‌സാക്കി അടച്ചുവെച്ച് മൂന്ന് വിസിൽ വരുന്നതുവരെ കടല വേവിച്ചെടുക്കുക. ശേഷം വെന്തുവന്ന കടലയിൽ ചായപ്പൊടിയുടെ കളർ പിടിച്ചു കിട്ടിയിട്ടുണ്ട്. എന്നിട്ട് കുക്കറിൽ നിന്നും കെട്ടിയിട്ടുള്ള തേയില കിഴിയും, ബേ ലീഫും എടുത്തു മാറ്റുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു തക്കാളി അരച്ചെടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം രണ്ട് സവാളയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് 3 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ ചൂടായി വരുമ്പോൾ അരചു വെച്ചിട്ടുള്ള ഉള്ളി പേസ്റ്റിനെ എണ്ണയിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റുക. സവാള ഒരു ബ്രൗൺ കളറായി വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് അതിലേക്ക് നേരത്തെ അരചു വെച്ചിട്ടുള്ള തക്കാളി പേസ്റ്റ് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി എണ്ണയിൽ വഴറ്റിയെടുക്കുക.

എല്ലാം നല്ലപോലെ മൂത്തുവരുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടിയും, ഒന്നര ടേബിൾ സ്പൂൺ മല്ലിപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഗരം മസാലയും, അര ടീസ്പൂൺ കായപ്പൊടിയും, ഒരു ടേബിൾസ്പൂൺ കസൂരി മൈഥിയും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം അതിലേക്ക് നേരത്തെ വേവിചു വെച്ചിട്ടുള്ള കടലയെ വെള്ളത്തിൽ നിന്ന് ഊറ്റിയ ശേഷം ഈ മസാലയിലേക്ക് ചേർത്തിളക്കുക. കടലയും മസാലയും നല്ലപോലെ യോജിപ്പിച്ച് വരുമ്പോൾ കുറച്ചു കടലയെ മിക്സിയുടെ ജാറിലിട്ട് ഒന്ന് പൊടിച്ചെടുക്കുക.

എന്നിട്ട് അതും ഈ കടലക്കൊപ്പം ചേർത്തിളക്കുക. എന്നിട്ട് നേരത്തെ കടല വേവിച്ച വെള്ളവും കൂടി കടലയിലേക്ക് ചേർത്ത് കൊടുക്കുക. എല്ലാം കൂടി നല്ലപോലെ ഇളക്കി പാകത്തിന് ഉപ്പും ചേർത്ത് മിക്സ് ആക്കി കറി നല്ലപോലെ വേവിക്കുക. ശേഷം ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് പാകത്തിന് കുറുകി വന്ന കറിയെ ഫ്‌ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം ഓയിലിലേക്ക് കുറച്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, കുറച്ച് ഇഞ്ചി ചെറുതായി അരിഞ്ഞതും, മൂന്ന് പച്ചമുളകും ചേർത്ത് എണ്ണയിൽ മൂപ്പിച്ച് കറിയിൽ ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ല കുറുകിയ ചാറോടു കൂടിയിട്ടുള്ള കടലക്കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ നോർത്തിന്ത്യൻ സ്റ്റൈലിലുള്ള കടലക്കറി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply