അരിയും വേണ്ട, അരിപ്പൊടിയും, വേണ്ട 10 മിനിറ്റിൽ ഉണ്ണിയപ്പം റെഡി

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഉണ്ണിയപ്പം. എന്നാൽ നമ്മൾ എപ്പോഴും ചെയ്യാറുള്ളത് അരി അരച്ച് വെച്ചിട്ടല്ലേ ഉണ്ണിയപ്പം തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് വെറും 10 മിനിറ്റിൽ ഗോതമ്പുമാവ് കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഉണ്ണിയപ്പമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് ഗോതമ്പുമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഗോതമ്പ് മാവിലേക്ക് ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും, ഒരു ടീസ്പൂൺ റവയും, രണ്ടു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ഇനി ഒരു സോസ് പാനിലേക്ക് 300 ഗ്രാം ശർക്കര ചേർത്ത് കൊടുക്കുക. ശേഷം ശർക്കരയിലേക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളവും ചേർത്ത് അടുപ്പിലേക്ക് വയ്ക്കുക. ശേഷം ശർക്കര നല്ലപോലെ അലീയിച്ചെടുക്കുക. ഇനി മറ്റൊരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ശേഷം നെയ്യിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് ചേർത്ത് വറുക്കുക. ശേഷം അതിനൊപ്പം തന്നെ അരക്കപ്പ് തേങ്ങ ചിരകിയതും, ചേർത്തിളക്കുക. ഇനി തേങ്ങ ഒരു ഗോൾഡൻ കളറായി വരുന്നതുവരെ തേങ്ങയും തേങ്ങാക്കൊത്തും നല്ലപോലെ വറുത്തെടുക്കുക.

ഇനി നല്ലപോലെ കളർ മാറി വന്ന തേങ്ങയിലേക്ക് ഒരു ടേബിൾസ്പൂൺ കറുത്ത എള്ള് ചേർത്ത് മിക്‌സാക്കുക. എള്ളും ചേർത്ത് നല്ലപോലെ ചൂടായി വരുമ്പോൾ ഫ്‌ളയിം ഓഫ് ചെയ്യുക. ഇനി മെൽറ്റായി വന്ന ശർക്കരയെ അരിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് ഒരു ചെറിയ പഴം നല്ലപോലെ മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. നല്ല പേസ്റ്റ് പോലെ അരച്ചെടുത്ത പഴത്തെ നേരത്തെ എടുത്തു വച്ചിട്ടുള്ള ഗോതമ്പ് മാവിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് ശർക്കര പാനി മാവിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.

നല്ലപോലെ കലക്കിയെടുത്ത മിക്സിലേക്ക് മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം ചതച്ചതും, അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും, നേരത്തെ വറുത്ത് മാറ്റി വച്ചിട്ടുള്ള തേങ്ങയുടെ മിക്‌സും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനിയൊരു രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മാവിനെ പാകത്തിൽ കലക്കിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസും അല്ല ആ ഒരു പരുവത്തിൽ വേണം ഈ മാവിനെയും കലക്കി എടുക്കാൻ. എന്നിട്ട് ഒരു ഉണ്ണിയപ്പം ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി

ചൂടായ എണ്ണയിലേക്ക് മുക്കാൽ ഭാഗത്തോളം മാവ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വച്ച് ഉണ്ണിയപ്പം ഒരു സൈഡ് വെന്തുവരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ടു സൈഡും വെന്തു കിട്ടുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പം ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ഉണ്ണിയപ്പം തയ്യാറാക്കി നോക്കണേ. അപ്പോൾ എല്ലാവരും ട്രൈ ചെയ്ത് നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page