ഇന്നത്തെ തലമുറക്ക് ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് പുഡ്ഡിംഗ്. എന്നാൽ ഇന്ന് നമുക്ക് വളരെ ഹെൽത്തിയായ ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ. ചൈന ഗ്രാസും ജെലാറ്റിനും ഒന്നുമില്ലാതെയാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് ആപ്പിൾ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിക്കുക. ശേഷം മൂന്ന് ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡർ ഒരു ബൗളിലേക്ക് എടുക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് പാൽ ചേർത്ത് കലക്കി എടുക്കുക.
ഒട്ടും തന്നെ കട്ടയില്ലാതെ കലക്കി എടുത്ത കസ്റ്റാഡ് മിക്സ് മാറ്റി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് ഒരു ചെറിയ കഷ്ണം പട്ട ചേർത്ത് മൂപ്പിക്കുക. ശേഷം നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള ആപ്പിൾ ചേർത്ത് ഇളക്കുക. ശേഷം ആപ്പിൾ ഒന്ന് സോഫ്റ്റാകുന്നത് വരെ മൂന്ന് മിനിറ്റോളം വഴറ്റുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർക്കുക. ശേഷം പഞ്ചസാര മേൽറ്റാകുന്നത് വരെ ഇളക്കുക. എന്നിട്ട് ആപ്പിളും പഞ്ചസാരയും നല്ല പോലെ യോജിച്ചു കിട്ടിയിട്ടുണ്ട്. ഇനി അടുപ്പിൽ നിന്നും മാറ്റുക.
ഇനി ഒരു സോസ് പാനിൽ അര ലിറ്റർ പാൽ ഒഴിക്കുക. എന്നിട്ട് പാലിലേക്ക് കസ്റ്റാഡ് മിക്സും ചേർത്ത് അടുപ്പിലേക്ക് വെക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കുക. ഇനി ചൂടായി വന്ന പാലിലേക്ക് കാൽ കപ്പ് പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് മൂന്ന് മിനിറ്റോളം പാൽ കസ്റ്റാഡ് മിക്സ് ഇളക്കി കുറുക്കി എടുക്കുക. ശേഷം ചെറിയ രീതിയിൽ കട്ടിയായി തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം.
ശേഷം നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ആപ്പിൾ മിക്സിലേക്ക് പാലും കസ്റ്റാടും കൊണ്ടുള്ള മിക്സ് ചേർത്ത് ഇളക്കുക. ശേഷം ഒരു ഗ്ലാസിന്റെ ബൗളിലേക്ക് ഈ പുഡ്ഡിംഗ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് മുകളിലായി കുറച്ചു ചെറി അരിഞ്ഞതും, കുറച്ചു നട്ട്സും ബദാമും അരിഞ്ഞതും ചേർത്ത് സെറ്റാക്കുക. ശേഷം ചൂടാറി വന്നാൽ ഫ്രിഡ്ജിലേക്ക് വെച്ച് നാല് മണിക്കൂറോളം തണുപ്പിച്ചെടുക്കാം. എന്നിട്ട് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ആപ്പിൾ കസ്റ്റാഡ് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ.
