വെറും 2 മിനിറ്റിൽ ബ്രെഡ് കൊണ്ടൊരു പഞ്ഞി ദോശ

മിക്കവാറും വീടുകളിൽ കാണുന്ന ഒരു സാധനമാണ് ബ്രെഡ്. എന്നാൽ ഇന്ന് നമുക്ക് ബ്രെഡ് കൊണ്ടൊരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. എന്നും ഒരേ പലഹാരം കഴിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതല്ലേ ഒരു വേറിയറ്റി പലഹാരം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു ബ്രെഡ് എടുക്കുക, ശേഷം ബ്രെഡിനെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം ബ്രെഡിനൊപ്പം അര കപ്പ് ഗോതമ്പ് മാവും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇവ രണ്ടും നല്ല പോലെ പൊടിച്ചെടുക്കുക.

ഇനി നല്ല പോലെ പൊടിഞ്ഞു കിട്ടിയ ബ്രെഡ് പൊടി ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് അര കപ്പ് ചിരകിയ തേങ്ങയും, ഒരു തക്കാളി പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളകും, ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളം ചേർത്ത് ബാറ്റർ കലക്കി എടുക്കുക. ഗോതമ്പ് ദോശ ഉണ്ടാക്കുന്ന പരുവത്തിൽ വെള്ളം ചേർത്ത് കലക്കിയാൽ മതിയാകും. ശേഷം നല്ല പോലെ കലക്കി എടുത്ത ബാറ്റർ കൊണ്ട് ദോശ തയ്യാറാക്കാനായി തുടങ്ങാം.

അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവി ബാറ്റെർ ഒഴിക്കുക. എന്നിട്ട് അടച്ചു വെച്ച് ദോശ വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ ഒന്ന് തിരിച്ചിട്ട് മൂപ്പിച്ചെടുക്കുക. ശേഷം ബ്രെഡ് ദോശയുടെ മുകളിലായി കുറച്ചു നെയ്യ് കൂടി സ്പ്രെഡ്ടാക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ദോശ മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ദോശ റെഡിയായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ദോശ ട്രൈ ചെയ്തു നോക്കണേ. രാവിലെ ബ്രേക്ഫാസ്റ്റായും, വൈകുന്നേരങ്ങളിൽ സ്നാക്കയുമെല്ലാം ഇത് വളരെ നല്ലതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply