ഇനി മാവ് കുഴക്കേണ്ട പരത്തേണ്ട അഞ്ചു മിനിറ്റിൽ കിടിലൻ പിസ്സ

ഇന്നത്തെ തലമുറക്ക് ഒരുപാട് ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് പിസ്സ. എന്നാൽ എന്നും നമ്മൾ കടയിൽ പോയല്ലേ പിസ്സ കഴിക്കാറ്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പിസ്സ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് അര കപ്പ് മൈദ ചേർക്കുക. ശേഷം മൈദയിലേക്ക് അര ടീസ്പൂൺ ബേക്കിങ് പൗഡറും, മുക്കാൽ ടീസ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, മുക്കാൽ കപ്പ് വെള്ളവും ചേർത്ത് കുറെച്ചെയായി മാവ് കലക്കി എടുക്കുക. ശേഷം പിസ്സക്ക് വേണ്ടീട്ടുള്ള മസാല തയ്യാറാക്കാം. അതിനായി ഒരു സവാള ചെറുതായി അരിഞ്ഞെടുക്കുക.

ഇനി പകുതി ക്യാപ്സിക്കവും, ഒരു തക്കാളിയുടെ പകുതി ചെറുതായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, ഒരു ടേബിൾ സ്പൂൺ ചില്ലി സോസും, ഒരു ടേബിൾ സ്പൂൺ മയോണൈസും, അര ടീസ്പൂൺ കുരുമുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ തടവുക. ശേഷം പിസ്സ മാവിനെ അതിലേക്ക് വീഴ്ത്തുക. ശേഷം അടച്ചു വെച്ച് മൂന്നു മിനിറ്റോളം മാവിനെ വേവിക്കുക.

അതിനു ശേഷം പിസ്സ തിരിച്ചിട്ട് കൊടുക്കുക. ശേഷം മുകളിലായി നേരത്തെ തയ്യാറാക്കി വെച്ച മിക്സ് മുകളിലായി നിരത്തി വെക്കുക. ഇനി അതിന്റെ മുകളിൽ ഗ്രേറ്റാക്കിയ മൊസാറല്ല ചീസ് ഇട്ടു കൊടുക്കുക. പിസ്സയുടെ മുകളിൽ കവറാകുന്ന രീതിയിൽ വേണം ചീസ് വെച്ച് കൊടുക്കുവാൻ. എന്നിട്ട് അതിന്റെ മുകളിൽ കുറച്ചു ചില്ലി ഫ്‌ളെക്‌സും ഇട്ടു കൊടുക്കുക. ശേഷം അടച്ചു വെച്ച് കൊടുക്കുക. ഇനി പാനിന്റെ അടിയിൽ ദോഷകല്ലോ വേറെ പാനോ വെച്ച ശേഷം മാത്രം പിസ്സ റെഡിയാക്കിയ പാൻ വെക്കുക.

ശേഷം ലോ ഫ്ളൈമിൽ പിസ്സ വേവിച്ചെടുക്കുക. അടച്ചു വെച്ച് വേണം പിസ്സ വേവിക്കാൻ. ചീസ് നല്ല പോലെ മേൽറ്റാകുന്നത് വരെ വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പിസ്സ ഇവിടെ തയ്യറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പിസ്സ തയ്യാറാക്കി നോക്കണേ. ആർക്കും സിമ്പിളായി തയ്യാറാക്കാൻ പറ്റുന്ന പിസ്സയാണ് ഇത്. മാവ് കുഴക്കാതെയും പരത്താതെയും സിമ്പിളായി പിസ്സ തയ്യാറാക്കാൻ കഴിയും. ഇനി കുട്ടികൾക്ക് പിസ്സ കടയിൽ നിന്നും വാങ്ങി കൊടുക്കുകയെ വേണ്ട.

Leave a Reply

You cannot copy content of this page