ഇനി ബ്രേക്ഫാസ്റ്റായും, ഡിന്നറായും,സ്നാക്കായുമെല്ലാം ഈ പലഹാരം മതി, പൊട്ടറ്റോ പൂരിയാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം

എന്നും ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ പുതുരുചിയിലുള്ള പലഹാരങ്ങൾ കഴിക്കാനാണ് നാമോരോരുത്തരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം ഇങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ടു ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. നല്ലപോലെ പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങിനെ നല്ലപോലെ ഉടച്ചെടുക്കുക.

ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് കുറച്ചു കറിവേപ്പില അരിഞ്ഞതും, ഒരു കപ്പ് മൈദയും, പാകത്തിനുള്ള ഉപ്പും, കുറേശ്ശെയായി വെള്ളവും ചേർത്ത് പൂരി മാവ് തയ്യാറാക്കുന്ന പരുവത്തിൽ ഈ മാവിനെയും കുഴച്ചെടുക്കുക. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ രണ്ട് ഭാഗമാക്കി മാറ്റുക. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു മൈദ വിതറുക. അതിലേക്ക് ഒരു ഭാഗം മാവിനെ വെച്ചശേഷം നല്ലപോലെ പരത്തുക. നല്ല കനം കുറച്ചു വേണം മാവിനെ പരത്തി എടുക്കാൻ.

ശേഷം നല്ല കനം കുറച്ച് പരത്തി എടുത്ത മാവിനെ സ്ക്വയർ ഷേപ്പിൽ മുറിച്ചെടുക്കുക. ഇനി അതിനെയും നാല് ഭാഗമാക്കി സ്ക്വയർ ഷേപ്പിൽ മുറിച്ചെടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് മുറിച്ചെടുത്ത ഓരോ പലഹാരം ആയിട്ട് ഫ്രൈ ചെയ്തെടുക്കുക. ഒരു സൈഡ് പൊങ്ങി വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൊട്ടറ്റോ പൂരി തയ്യാറായിട്ടുണ്ട്. നല്ല സോഫ്ട്റ്റും ക്രിസ്പിയുമായ ഒരു പലഹാരമാണിത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ കഴിയും. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page