അര കപ്പ് റവ മതി നാവിൽ അലിഞ്ഞിറങ്ങും മിൽക്ക് കേക്ക്

ഇന്ന് റവ വെച്ചിട്ടുള്ള ഒരു മിൽക്ക് കേക്ക് ഉണ്ടാക്കിയാലോ. വളരെ സോഫ്റ്റായ ടേസ്റ്റിയായ ഒരു മിൽക്ക് കേക്കാണ് ഇത്. അപ്പോൾ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് കാൽ കപ്പ് നെയ്യ് ചേർത്ത് കൊടുക്കുക. എന്നിട്ട് അര കപ്പ് റവ കൂടി ഈ നെയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ റവ റോസ്റ്റാക്കി എടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം അര കപ്പ് പാൽ പൊടി കൂടി ഈ റവയിലേക്ക് ചേർത്ത് ഇളക്കുക.

ഇനി ഒരു സോസ് പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം അര കപ്പോളം വെള്ളവും ചേർത്ത് നന്നായി മിക്‌സാക്കുക.ഇനി ഒരു നുള്ളു ഏലക്ക പൊടിയും, ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം പഞ്ചസാര കയ്യിൽ ഒട്ടുന്ന പരുവമായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. ഇനി റോസ്റ്റാക്കി വെച്ചിട്ടുള്ള റവയിലേക്ക് ഈ പഞ്ചസാര പാനി ചേർത്ത് മിക്‌സാക്കുക. ഇനി ലോ ഫ്ളൈമിൽ ഇതെല്ലാം കൂടി നല്ല പോലെ മികസാക്കി എടുക്കുക. ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവമായി വന്ന മിക്സിനെ നെയ്യ് തടകിയ ട്രേയിലേക്ക് ഒഴിച്ച് സെറ്റാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ റവ മിൽക്ക് കാക്ക ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അമ്മച്ചീന്റെ അടുക്കള ബൈ ഷെറീന എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. നല്ല ടേസ്റ്റിയായ ഒരു മിൽക്ക് കേക്കാണ് ഇത്. കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമാകും.

Leave a Reply

You cannot copy content of this page