മീനും പച്ചക്കറികളും ഇല്ലാത്ത ദിവസങ്ങളിൽ ഈ ഒരു കറി മതി ഒരു പ്ലേറ്റ് ചോറ് കാലിയാക്കാൻ.

മീനും ഇറച്ചിയും ഇല്ലാത്ത ദിവസങ്ങളിൽ ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഈ കറി പപ്പടം കൊണ്ടാണ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം പപ്പടം കൊണ്ട് ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി അഞ്ചോ ആറോ പപ്പടം എടുക്കുക. ശേഷം പപ്പടത്തെ ചെറിയ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച ശേഷം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം മുറിച്ചു വെച്ച പപ്പടം ഫ്രൈ ആക്കി എടുക്കുക.

ഇനി ഒരു പത്തു പീസ് ചെറിയ ഉള്ളിയും, ഒരു പച്ചമുളകും കൂടി മിക്സിയുടെ ജാറിലിട്ട് ചതച്ചെടുക്കുക. ഇനി നേരത്തെ പപ്പടം പൊരിച്ച എണ്ണ ചൂടാക്കിയ ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കുറച്ചു കറിവേപ്പിലയും, നേരത്തെ ചതച്ചു വെച്ച ഉള്ളിയുടെയും മുളകിന്റെയും മിക്സ് കൂടി ഈ എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക. ശേഷം നേരത്തെ പൊരിച്ചു വെച്ച പപ്പടം കൈ കൊണ്ട് നന്നായി പൊടിച്ചടുക്കുക. ഇനി ഉള്ളി മൊരിഞ്ഞു വന്നിട്ടുണ്ട്. അപ്പോൾ ഒരു പിഞ്ച് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക.

ഇനി അര ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, ഇനി പൊടിച്ചു വെച്ചിട്ടുള്ള പപ്പടം കൂടി ചേർത്ത് ഇളക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായിട്ടുള്ള ഒരു കറിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page