വെറേറ്റിയായ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് സ്നാക്കായും ബ്രേക്ഫാസ്റ്റായും കഴിക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. കറികൾ കൂട്ടി കഴിക്കാനും കറിയില്ലാതെ കഴിക്കാനും ഈ പലഹാരം സൂപ്പറാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ ചേർക്കുക. ശേഷം റവയിലേക്ക് അതെ അളവിൽ ഒരു ഗ്ലാസ് പുളിയില്ലാത്ത തൈര് ചേർക്കുക. എന്നിട്ട് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കുക.
എന്നിട്ട് ഒട്ടും തന്നെ കട്ടയില്ലാതെ കലക്കിയെടുത്ത മിക്സിനെ 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് ഒരു ടീസ്പൂൺ ജീരകവും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും, ചേർത്ത് വഴറ്റുക. ശേഷം അത് മൂത്തുവന്നാൽ ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം സവാളയും മൂത്തുവന്നാൽ മസാലകൾ ചേർത്ത് കൊടുക്കുക.
അതിനായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു നുള്ളു ഗരം മസാലപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം മസാലയിലേക്ക് രണ്ട് ഉരുളകിഴങ്ങ് വേവിച്ചെടുത്ത ശേഷം ചെറിയ പീസുകളായി അരിഞ്ഞു ഈ മസാലയിലേക്ക് ചേർത്ത് വഴറ്റുക. നല്ലപോലെ മസാലയുമായി മിക്‌സായി വന്നാൽ ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു മല്ലിയിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. ശേഷം നേരത്തെ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.
ഇനി ഓരോ ഗ്ളാസ്സിലായി കുറച്ചു എണ്ണ തടകിയ ശേഷം കലക്കി വെച്ചിട്ടുള്ള റവ മിക്സ് ഒഴിക്കുക. എന്നിട്ട് അതിന്റെ ഉള്ളിലായി പൊട്ടറ്റോ ഫില്ലിംഗ് ഒരു മുട്ടയുടെ ഷെയ്പ്പിലാക്കിയ ശേഷം ഈ മിക്സിന്റെ ഉള്ളിലായി വെക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക. നാലു ഗ്ലാസ്സിലേക്കാണ് ഈ ബാറ്റർ തികയുന്നത്. ശേഷം കുറച്ചു മസാലയിൽ ഈ പലഹാരം റോസ്റ്റാക്കി എടുത്താൽ വളരെ നല്ലതായിരിക്കും. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.
