ഈ കേക്ക് ഒരുതവണ ആരെങ്കിലും കഴിച്ചാൽ ഇതാകും പിന്നെ നിങ്ങളുടെ ഫേവറേറ്റ് കേക്ക്

ഫെററോ റോച്ചെർ കേക്ക് നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു കേക്കാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഈ കേക്ക് എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഡ്രൈ ആയിട്ടുള്ള ഒരു വിസ്‌ക്കും ബൗളും എടുക്കുക. ശേഷം ബൗളിലേക്ക് നാലു മുട്ടയുടെ വെള്ള ചേർത്ത് കൊടുക്കുക. എന്നിട്ട് മുക്കാൽ കപ്പ് പൊടിച്ചെടുത്ത ഷുഗർ കുറെച്ചെയായി ചേർത്ത് മുട്ടയെ ക്രീം രീതിയിൽ ആക്കി എടുക്കുക. ശേഷം സ്റ്റിഫായി വന്ന മുട്ടയുടെ വെള്ളയിലേക്ക് ഓരോ മുട്ടയുടെ മഞ്ഞയായി ചേർത്ത് ബീറ്റാക്കി എടുക്കുക. ഇനി ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് മിക്‌സാക്കുക.

ഇനി ഒരു ബൗളിലേക്ക് അര കപ്പ് മൈദയും, അഞ്ച് ടേബിൾ സ്പൂൺ കോകോ പൗഡറും, മുക്കാൽ ടീസ്പൂൺ ബേക്കിങ് പൌഡർ, ഒരു നുള്ള് ഉപ്പ്, ഒരു നുള്ളു സോഡാപ്പൊടി, ചേർത്ത് അരിച്ചെടുക്കുക. ഇനി നേരത്തെ അടിച്ചെടുത്ത മുട്ടയിലേക്ക് അഞ്ച് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും, ചേർത്ത് ഫോൾഡ് ചെയ്യുക. ശേഷം അരിച്ചു വെച്ചിട്ടുള്ള മൈദ മിക്സ് ചേർത്ത് ഇളക്കുക. ഇനി രണ്ടര ടേബിൾ സ്പൂൺ അളവിൽ പാൽ ചേർത്ത് ഇളക്കുക. ഇനി ഒരു കേക്ക് ടിന്നിൽ കേക്ക് ബാറ്റെർ ഒഴിച്ച് ടാപ്പ് ചെയ്യുക. ശേഷം നാൽപ്പത് മിനിറ്റായപ്പോൾ കേക്ക് വെന്തു പാകമായി കിട്ടുന്നതാണ്. ഇനി ഒരു പാത്രത്തിൽ ഒന്നര കപ്പ് ഗ്രേറ്റഡ് ചോക്ലേറ്റ് ചേർക്കുക. ഇനി അര കപ്പ് വിപ്പിംഗ് ക്രീമും ചേർത്ത് കൊടുക്കുക.

ഇനി ഇവ രണ്ടും കൂടി ഡബിൾ ബോയിലിംഗ് ചെയ്തെടുക്കുക. എന്നിട്ട് വെന്തു വന്ന കേക്കിനെ മൂന്നു ലേയേറുകളായി മുറിച്ചെടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം ബീറ്റക്കി എടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നൂറ്റെല്ല കൂടി ചേർത്ത് ബീറ്റാക്കി എടുക്കുക. എന്നിട്ട് ക്രീം തണുപ്പിച്ചെടുക്കുക. ഇനി ഒരു കേക്ക് സ്റ്റാൻഡിലേക്ക് ഒരു ലെയർ കേക്ക് വെച്ച് കൊടുക്കുക. ശേഷം ഷുഗർ സിറപ്പ് വെറ്റാക്കുക. അതിനു ശേഷം വിപ്പിംഗ് ക്രീം സ്പ്രെഡ്ടാക്കുക. എന്നിട്ട് അടുത്ത രണ്ട് ലെയർ കേക്കിലും ഇതുപോലെ ചെയ്ത ശേഷം ക്രീം കൊണ്ട് എല്ലായിടത്തും ഫിനിഷാക്കി എടുക്കുക.

എന്നിട്ട് കേക്കിനെ അര മണിക്കൂറോളം ഫ്രീസറിൽ വെച്ച ശേഷം കുറച്ചു ചോക്ലേറ്റ് ചിപ്സ് ഇട്ടു ഡെക്കറേറ്റ് ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫെററോ റോച്ചെർ കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കേക്ക് തയ്യാറാക്കി നോക്കണേ. പാർട്ടികളിൽ താരമാകാൻ ഈ കേക്ക് മതി. സുമിസ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഈ കേക്കിനെ കുറിച്ച് കൂടുതൽ അറിയാനായി ചുവടെയുള്ള വീഡിയോ കണ്ടു നോക്കൂ.

Leave a Reply

You cannot copy content of this page