ഒരു കപ്പ് റവ കൊണ്ട് പത്തു മിനിറ്റിൽ ബ്രേക്ഫാസ്റ്റ്

ഇനി പെറോട്ടയും ചപ്പാത്തിയും ഉണ്ടാക്കേണ്ട. വളരെ ടേസ്റ്റിയായ റവ കൊണ്ട് ഉണ്ടാക്കാം സൂപ്പർ ബ്രേക്ഫാസ്റ്റ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് കൊടുക്കുക. ശേഷം വെള്ളം നല്ല പോലെ തിളപ്പിച്ചെടുക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം റവ നല്ല പോലെ ഇളക്കി വേവിച്ചെടുക്കുക.

വെള്ളം വറ്റി റവ വെന്തു വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. രണ്ട് മിനിറ്റോളം അടച്ചു വെച്ച് റവ വേവിച്ചെടുത്ത ശേഷം ഒരു കൗണ്ടർ റ്റോപ്പിലിട്ട് റവയെ നന്നായി കുഴച്ചെടുക്കുക. നല്ല പോലെ കുഴച്ചെടുത്ത മാവിനെ കയ്യിൽ കുറച്ചു എണ്ണ തടകിയ ശേഷം നല്ല പരുവത്തിൽ കുഴച്ചെടുക്കുക. നല്ല ചൂടോടുകൂടി വേണം മാവിനെ കുഴച്ചെടുക്കാൻ. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം എല്ലാ മാവിനേയും ഉരുട്ടി എടുത്ത ശേഷം ഒരു ചപ്പാത്തി കല്ലിൽ പരത്തി എടുക്കുക.

കല്ലിൽ കുറച്ചു മൈദ തൂകിയ ശേഷം വേണം ഓരോ റവ ബോളിനെയും പരത്തി എടുക്കാൻ. വളരെ നൈസായി വേണം ഇത് പരത്തി എടുക്കാൻ. ശേഷം എല്ലാ ബോളിനെയും പരത്തി എടുത്ത ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ പലഹാരമായി ഇട്ടു ചുട്ടെടുക്കുക. ചപ്പാത്തി പോലെ എണ്ണ തടകിയും അല്ലാതെയും ചുട്ടെടുക്കാവുന്നതാണ്. രണ്ട് രീതിയിലായാലും വളരെ ടേസ്റ്റിയാണ് ഈ പലഹാരം.

രാവിലെ തിരക്കുള്ള ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പവും ഡിന്നറായും ഈ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാവുന്നതാണ്. എല്ലാവരും ഈ പലഹാരം തയ്യാറാക്കി നോക്കണേ. ലേഡീസ് പ്ലാനറ്റ് ബൈ റംഷി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ പലഹാരം ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page