ബീഫ് ഒരുതവണ ഇങ്ങനെ വരട്ടിയാൽ പിന്നെ നാവിൽ നിന്നും രുചി പോവുകയേ ഇല്ല.

എല്ലാവർക്കും ബീഫ് കറി വെക്കുന്നതിനേക്കാൾ ഏറെ ഇഷ്ടം ഡ്രൈ ആയി വരട്ടുന്നതായിരിക്കും. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ബീഫ് ഡ്രൈ ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ആവശ്യമായ ബീഫ് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ബീഫിലേക്ക് ആവശ്യമായ ഉപ്പും ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിയും, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് തിരുമ്മി യോജിപ്പിക്കുക.

ഇനി അര ഗ്ലാസ് വെള്ളവും ചേർത്ത് അടച്ചു ബീഫ് വേവിക്കുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർത്ത് ചൂടാക്കുക. ശേഷം ഒരു മീഡിയം സൈസിലുള്ള ഇഞ്ചി ചോപ്പ് ചെയ്തതും, ഒരു ചെറിയ പിടി വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി വഴറ്റി എടുത്ത മിക്സിലേക്ക് ഒരു ടീസ്പൂൺ പെരിഞ്ജീരകപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് മൂപ്പിക്കുക.

ഇനി വെന്തുവന്ന ബീഫിനേയും ചേർത്ത് ഇളക്കുക. ഇനി ലോ ഫ്ളൈമിലിട്ട് ബീഫിനെ ഇളക്കി ഡ്രൈ ആക്കി എടുക്കുക. ശേഷം ഡ്രൈ ആയി വരാറായി വന്ന ബീഫിലേക്ക് ഒരു സവാള അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, ചേർത്ത് ഇളക്കി വരട്ടി എടുക്കുക. ഒന്ന് വാടി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. അപ്പോൾ ബീഫിന്റെ ആവിയിൽ ഇരുന്നു സവാള വെന്തു കിട്ടുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് ഡ്രൈ ഫ്രൈ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ബീഫ് വരട്ടി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ബീഫ് റെസിപ്പിയാണ് ഇത്. അടുക്കള കാര്യങ്ങൾ ബൈ സ്വപ്ന എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page