നിർത്താതെ കഴിച്ചു കൊണ്ടേയിരിക്കും ഈ മുട്ടക്കറി.

ഇന്ന് നമുക്ക് വളരെ പ്രിയപ്പെട്ട പലഹാരങ്ങൾക്ക് ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കിടിലൻ കറി പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ ഈ കറി മുട്ട വെച്ചിട്ട് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മുട്ടക്കറിയാണ് അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചട്ടി ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി രണ്ട് ഗ്രാമ്പുവും, ഒരു പീസ് പട്ട, ഒരു ഏലക്ക, അര ടീസ്പൂൺ വലിയ ജീരകം, ചേർത്ത് പൊട്ടിക്കുക.

ഇനി രണ്ട് സവാള അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി ഒരു ചെറിയ കഷ്ണം ഇഞ്ചിയും, രണ്ട് അല്ലി വെളുത്തുള്ളിയും കൂടി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളക് കീറിയതും, ആവശ്യമായ ഉപ്പും ചേർത്ത് സവാള വഴറ്റി എടുക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ചേർത്ത് ഒന്നും കൂടി വഴറ്റുക. എന്നിട്ട് ഒരു തക്കാളി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റുക. ഇനി എല്ലാം നല്ല പോലെ വെന്തു വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക.

ഇനി ഒരു മിക്സിയുടെ ജാറിലിട്ട് വെള്ളം ഒട്ടും തന്നെ ചേർക്കാതെ മസാല അരച്ചെടുക്കുക. ശേഷം ആ പാനിൽ തന്നെ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം മൂന്നു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി കുറച്ചു കറിവേപ്പില കൂടി ചേർത്ത ശേഷം അരച്ച് വെച്ച മസാല ചേർത്ത് ഇളക്കുക. ഇനി എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കുക. ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് മൂന്നു ടേബിൾ സ്പൂൺ തേങ്ങയും, കുറച്ചു നട്ട്സും, ഇത്തിരി വെള്ളവും ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ഈ മസാലയിലേക്ക് തേങ്ങാ അരച്ച മിക്സ് ചേർത്ത് ഇളക്കുക.

ശേഷം കുറച്ചു തിളച്ച വെള്ളം ചേർത്ത് തിളപ്പിക്കുക. ഇനി കാൽ ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് ഇളക്കിയ ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ടക്കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply