ഒരൊറ്റ തവണ ട്രൈ ചെയ്‌താൽ പിന്നെ മറക്കാനേ പറ്റില്ല. അത്രക്ക് രുചിയാ.

എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിക്കാൻ കുറച്ചു മടിയുള്ളവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ നിങ്ങളാരും ഇന്നേവരെ ട്രൈ ചെയ്തിട്ടില്ലാത്ത പുതിയ ഒരു ഐറ്റം പരിചയപ്പെട്ടാലോ. ഗോതമ്പ് പൊടി കൊണ്ടാണ് ഈ കിടിലൻ ബ്രേക്ഫാസ്റ്റ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി മുട്ടയിലേക്ക് ഒരു നുള്ളു ഷുഗറും, ഒരു ടീസ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റും, രണ്ടര കപ്പ് പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇളം ചൂടുള്ള പാലാണ് വേണ്ടത്.

ഇനി രണ്ടര കപ്പ് ഗോതമ്പ് മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം ഈ മാവിനെ കുറെച്ചെയായി മുട്ടയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഇരുപത് മിനിറ്റോളം അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇരുപത് മിനിറ്റായപ്പോൾ മാവ് മിക്സ് നല്ല പതഞ്ഞു പാകമായി വന്നിട്ടുണ്ട്. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാരറ്റ് പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ തടവുക. എന്നിട്ട് ഒരു തവി മാവ് ഒഴിക്കുക. ശേഷം അത് ഒന്ന് വെന്തു വരുമ്പോൾ മുകളിലായി ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുകളിലേക്ക് കുറച്ചു ഉപ്പും, കുരുമുളക് പൊടിയും സ്പ്രെഡ്ടാക്കുക. ശേഷം മുട്ട വെന്തു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഇനി മുട്ടയില്ലാതെയും ഓരോ തവി വീതം മാവ് ഒഴിച്ച് പലഹാരം തയ്യാറാക്കിയാലും വളരെ ടേസ്റ്റിയാണ് ഇത്.

ശേഷം എല്ലാ മാവിനേയും ഇതുപോലെ ബ്രേക്ഫാസ്റ്റ് തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കിടിലം ബ്രേക്ഫാസ്റ് തയ്യാറായിട്ടുണ്ട്. കുട്ടികൾക്കൊക്കെ ഇത് ഒരുപാട് ഇഷ്ടമാകും. എല്ലാവരും ഇത് ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. ആഹാരം കഴിക്കാൻ മടിയുള്ള കുട്ടികൾക്കൊക്കെ ഈ രീതിയിൽ തയ്യാറാക്കി കൊടുക്കുന്നത് ഏറെ നല്ലതാണ്. തികച്ചും ഹെൽത്തിയുമായ ഒരു ബ്രേക്ഫാസ്റ്റാണ് ഇത്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരം കൂടിയാണ് ഇത്.

Leave a Reply

You cannot copy content of this page