നോമ്പിന്റെ ക്ഷീണം മാറാൻ ഇത് ഒരു ഗ്ലാസ് മതി

ഇഫ്താർ ആയതുകൊണ്ട് തന്നെ പല വെറൈറ്റി റെസിപ്പീസും നമ്മൾ ട്രൈ ചെയ്യാറുണ്ട് അല്ലെ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഡ്രിങ്ക് പരിചയപ്പെട്ടാലോ. ചൂട് സമയത്ത് ശരീരം തണുപ്പിക്കാനും ദാഹമകറ്റാനും ഏറെ ഉത്തമമാണ് ഈ ജ്യൂസ്. അപ്പോൾ ഈ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ലിറ്റർ പാലിൽ ചേർത്ത് കൊടുക്കുക. ശേഷം പാലിലേക്ക് അരക്കപ്പ് ഷുഗർ കൂടി ചേർത്ത് നന്നായി മിക്സ് ആക്കി കൊടുക്കുക.

ഇനി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് 10 ബദാമും, 10 പീസ് പിസ്തയും, നാല് പീസ് ഏലക്കയും,ചേർക്കുക. ശേഷം ഇതെല്ലാം കൂടി നല്ലപോലെ പൊടിച്ചെടുക്കുക. എന്നിട്ട് തിളക്കാനായി വച്ചിരിക്കുന്ന പാലിലേക്ക് ഈ മിക്സ് ചേർത്ത് ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് പാൽ തിളപ്പിക്കുക. ഇനി വേറൊരു പാത്രത്തിലേക്ക് രണ്ടു ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു വെള്ളം ചേർത്ത് ഒട്ടും കട്ടയില്ലാതെ കലക്കി എടുക്കുക. ശേഷം തിളച്ചു തുടങ്ങിയ പാലിലേക്ക് കസ്റ്റാഡ് മിക്സ് ഒഴിച്ചുകൊടുക്കുക. ശേഷം കൈവിടാതെ ഇളക്കുവാൻ ശ്രദ്ധിക്കുക.

ശേഷം അഞ്ച് മിനിറ്റോളം പാൽ തിളപ്പിച്ചശേഷം ഫ്ളയിം ഓഫ് ചെയ്യുക. ചെറുതായി കുറുകി വരാൻ തുടങ്ങുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്തു ചൂടാറാനായി വെക്കുക. ശേഷം വേറൊരു പാനിൽ രണ്ട് കപ്പ് വെള്ളം ചേർത്തു കൊടുക്കാം. ശേഷം വെള്ളം തിളച്ച് വരുമ്പോൾ ഒരു പാക്കറ്റ് സ്റ്റോബറി ജെലാറ്റിൻ ചേർത്തിളക്കുക. എന്നിട്ട് വെള്ളവുമായി നല്ലപോലെ ഇളക്കി മിക്സ് ആക്കുക. ശേഷം ജെലാറ്റിൻ വെള്ളവുമായി നല്ലപോലെ മിസ്സായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.

കൈവിടാതെ ഇളക്കുവാൻ മറക്കരുതേ. ശേഷം ഒരു ബൗളിലേക്ക് ജെലാറ്റിൻ മിക്സ് ഒഴിച്ചു കൊടുക്കുക. ശേഷം തണുക്കാനായി പുറത്തു വെക്കുക. ഇന്ന് ചൂടാറി വന്നമിക്സിനെ ഫ്രിഡ്ജിലേക്ക് വെച്ച് നാലുമണിക്കൂറോളം സെറ്റ് ആക്കി എടുക്കുക. ഇനി ഒരു ടേബിൾസ്പൂൺ കസ്കസ് കുറച്ച് വെള്ളത്തിൽ കുതിർത്തി എടുക്കുക. ഇനി തണുക്കാനായി ഫ്രിഡ്ജിൽ വെചിരുന്ന ജെലാറ്റിൻ ഫിക്സ് കട്ടയായി വന്നിട്ടുണ്ട്. ഇത് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി നേരത്തെ തണുക്കാനായി വെച്ചിരുന്ന പാൽ മിക്സ് ഒരു ബൗളിലേക്ക് മാറ്റുക.

ശേഷം കുതിർത്തിയ കസ്കസും കൂടി പാൽ മിക്സിലേക്ക് ചേർത്തിളക്കുക. ശേഷം കുറച്ച് ഐസ് പീസ് ക്രഷ് ആക്കിയതും, ചേർക്കുക. എന്നിട്ട് ഇതെല്ലാം കൂടി ഒരു സെർവിങ് ഗ്ലാസ്സിലേക് മാറ്റുക. എന്നിട്ട് മുറിച്ചെടുത്ത് ജെലാറ്റിൻ മുകളിലായി ഇട്ട് സെർവ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വളരെ ഈസിയായി തയ്യാറാക്കാൻ പറ്റിയ ഒരു ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. ദാഹവും ക്ഷീണവും മാറ്റാൻ വളരെ നല്ലതാണ് ഈ ഡ്രിങ്ക്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ജ്യൂസായിരിക്കും ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page