ഈ മൈസൂർ പാക്കിൻറെ രുചി ഒന്ന് അറിയേണ്ടത് തന്നെ.

മധുരം കഴിക്കാൻ കൊതിയില്ലാത്തത് ആർക്കാ അല്ലെ. എന്നാൽ പണ്ടുകാലം മുതൽക്കേ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്വീറ്റാണ് മൈസൂർ പാക്ക്. അപ്പോൾ വളരെ ടേസ്റ്റിയായ ഈ മുട്ടായി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി അടുപ്പിലേക്ക് വെക്കുക. ശേഷം ഒരു കപ്പ് നെയ്യ് ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ മേൽറ്റാക്കി മാറ്റി വെക്കുക.

ഇനി മറ്റൊരു പാനിലേക്ക് ഒരു കപ്പ് കടലമാവ് റോസ്റ്റ് ചെയ്ത് എടുക്കുക. ഒരു രണ്ട് മിനിറ്റോളം ലോഫ്‌ളൈമിൽ വറുത്തെടുത്താൽ മതിയാകും. ശേഷം ഒരു കപ്പ് പഞ്ചസാര ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അര കപ്പ് വെള്ളവും ചേർത്ത് ഒറ്റ നൂൽ പരുവമാക്കി എടുക്കുക. ഇനി ഒറ്റ നൂൽ പരുവമാക്കി എടുത്ത പഞ്ചസാരയിലേക് വറുത്തുവെച്ചിട്ടുള്ള കടലമാവ് ചേർത്ത് മിക്‌സാക്കുക. കുറെച്ചെയായി വേണം ഇട്ടു മിക്‌സാക്കാൻ. അല്ലെങ്കിൽ കട്ട പിടിക്കാൻ സാധ്യത ഏറെയാണ്.

ഇനി എല്ലാ മാവിനെയും മിക്‌സാക്കിയ ശേഷം ചൂട് നെയ്യ് കുറെച്ചെയായി വീഴ്ത്തി മിക്‌സാക്കുക. ഇനി എല്ലാ നെയ്യും മാവുമായി നല്ല പോലെ മിക്‌സാക്കിയ ശേഷം ഒരു ട്രേയിൽ എണ്ണ തടകിയ ശേഷം ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ഇനി നല്ല പോലെ ഒന്ന് ഷൈപ്പാക്കിയ ശേഷം ഒരു കത്തി കൊണ്ട് ഓരോ പീസുകളാക്കി മുറിച്ചു വെക്കുക. അല്ലെങ്കിൽ സെറ്റായി വന്നാൽ മുറിക്കാൻ പ്രയാസമായിരിക്കും.

ഇനി ഒരു അര മണിക്കൂറോളം സെറ്റാകാനായി മാറ്റി വെക്കുക. ശേഷം ഈ സ്വീറ്റുകൾ നല്ലപോലെ സെറ്റായി വന്നിട്ടുണ്ട്. നെയ്യ് ചേർത്ത് ഉണ്ടാക്കിയത് കൊണ്ട് തന്നെ ഒരു പ്രത്യേക ടേസ്റ്റായിരിക്കും കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page