ഇത്രയും രുചിയോടെ ഗോതമ്പ് മിൽക്ക് ഷേക്ക് കുടിച്ചിട്ടുണ്ടോ.

പല രീതിയിൽ തയ്യാറാക്കിയ മിൽക്ക് ഷേക്കുകൾ കുടിച്ചിട്ടുള്ളവരായിരിക്കും നമ്മൾ അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ മിൽക്ക് ഷേക്ക് പരിചയപ്പെട്ടാലോ. ഗോതമ്പ് കൊണ്ടാണ് ഈ മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ മിൽക്ക് ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ഗോതമ്പ് എടുക്കുക. ശേഷം അതിനെ നാല് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തുക. ശേഷം നന്നായി കുതിർന്നു കിട്ടിയ ഗോതമ്പിനെ നല്ല പോലെ കഴുകി മിക്സിയിലിട്ട് കൊടുക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഗോതമ്പിനെ നന്നായി അരക്കുക.

ശേഷം അരച്ചെടുത്ത ഗോതമ്പിനെ ഒന്ന് അരിച്ചെടുക്കുക. ഇനി ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ഗോതമ്പിന്റെ പാലിനെ നന്നായി അരിച്ചെടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് ഈ പാലിനെ ഒഴിച്ച് കൊടുക്കുക. എന്നിട്ട് അതിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കുക. ശേഷം രണ്ട് കപ്പ് പശുവിൻ പാൽ കൂടി ചേർത്ത് ഇളക്കുക. ഇനി മുക്കാൽ കപ്പ് ഷുഗർ കൂടി ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ ഉപ്പും കൂടി ഇളക്കി യോജിപ്പിക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് യോജിപ്പിക്കുക.

ശേഷം മീഡിയം ഫ്ളൈമിലിട്ട് പാലിനെ കൈ വിടാതെ ഇളക്കി വേവിക്കുക. ഏകദേശം പത്തു മിനിറ്റോളം ഈ മിക്സിനെ ഇളക്കി വേവിക്കുക. ശേഷം ഒന്ന് കുറുകി വരാൻ തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഈ മിക്സിനെ തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന മിക്സിനെ ഫ്രിഡ്ജിലേക്ക് മാറ്റി നന്നായി തണുപ്പിക്കുക. എന്നിട്ട് തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം ഒരു കപ്പ് പാൽ കൂടി ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് വെള്ളവും രണ്ട് ടേബിൾ സ്പൂൺ ഷുഗറും, കുറച്ചു ഐസ്‌ക്യൂബ്‌സും ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇനി നന്നായി അടിച്ചെടുത്ത ജ്യൂസിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്കസ് കുതിർത്തിയത് കൂടി ചേർത്ത് ഇളക്കി ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. ഇനി നന്നായി തണുത്തു വന്ന ജ്യൂസിനെ സെർവ് ചെയ്യാവുന്നതാണ്. ഇനി ഗോതമ്പ് കിട്ടുമ്പോൾ ഈ ജ്യൂസ് തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. നല്ല ഹെൽത്തിയായ ഒരു ജ്യൂസാണ് ഇത്. പാലൊന്നും കുടിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ ജ്യൂസാക്കി കൊടുത്തു നോക്കൂ.

Leave a Reply