ചൂട് കാലങ്ങളിൽ ശരീരം തണുപ്പിക്കാനിതാ ഒരു കിടിലൻ ഡ്രിങ്ക്.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഡ്രിങ്കാണ് ലൈം ജ്യൂസ്. എന്നാൽ ഇന്ന് നമുക്ക് കുറച്ചു വ്യത്യസ്തമായ രീതിയിൽ ഒരു ലൈം ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. പൈൻ ആപ്പിൾ കൊണ്ടാണ് ഈ ലൈം ജ്യൂസ് തയ്യാറാക്കുന്നത്. ആദ്യം ഒരു മിക്സിയുടെ ജ്യൂസറിലേക്ക് കുറച്ചു പൈൻ ആപ്പിൾ അരിഞ്ഞു ചേർക്കുക. ശേഷം പൈൻ ആപ്പിളിനോപ്പം ഒരു മൂന്ന് പുതിന ലീവ്‌സും കൂടി ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ലൈം ജ്യൂസും കൂടി ഈ പൈൻ ആപ്പിളിനോപ്പം ചേർത്ത് കൊടുക്കുക.

ശേഷം മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും, നല്ല പോലെ തണുത്ത ഒന്നര കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി നല്ല പോലെ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ജ്യൂസിനെ ഒന്ന് അരിച്ചെടുക്കുക. ശേഷം തണുപ്പ് കുറവാണെങ്കിൽ കുറച്ചു ഐസ് ക്യൂബ്‌സും കൂടി ചേർത്ത് കൊടുക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കിടിലൻ ടേസ്റ്റിലുള്ള ലൈം ജ്യൂസാണ് ഇത്. ശരീര ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ജ്യൂസ്.

വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റിയായ ഡ്രിങ്കാണ് ഇത്. നമ്മുടെ വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഈ ഡ്രിങ്ക് എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റുന്ന കിടിലൻ ഡ്രിങ്കാണ് ഇത്. ഒരുതവണ ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ലൈം ജ്യൂസ് ഇങ്ങനെ തയ്യാറാക്കാനേ നിങ്ങൾ ഇഷ്ടപെടൂ. അത്രക്ക് ടേസ്റ്റിയായ ഒരു ഡ്രിങ്കാണ് ഇത്.

Leave a Reply

You cannot copy content of this page