ഇനി മായമില്ലാത്ത ചോക്ലേറ്റ് വീട്ടിൽ തയ്യാറാക്കൂ. വളരെ എളുപ്പത്തിൽ

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ചോക്കളേറ്റ്. അത് എത്രത്തോളം കൊടുത്താലും അവർ അത് കഴിക്കും. കടയിൽ നിന്നും വാങ്ങുന്ന അതെ ചോക്കളേറ്റിന്റെ രുചിയിൽ നമ്മുടെ വീടുകളിലും ചെയ്‌തെടുക്കാൻ കഴിയും. വളരെ കുറച്ചു ചേരുവകൾ കൊണ്ടും നല്ല ടേസ്റ്റിയുമായ ചോക്കളേറ്റ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം മിൽക്ക് ചോക്കളേറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഒരു പാത്രത്തിൽ വെള്ളം അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി അതിന്റെ മുകളിൽ വേറൊരു കട്ടിയുള്ള പാത്രം വെച്ച് കൊടുക്കുക. വെള്ളം നല്ല പോലെ തിളച്ചു വന്നാൽ മുകളിലത്തെ പാത്രവും നല്ല പോലെ ചൂടാകാൻ തുടങ്ങും.

ഇനി മുകളിൽ വെച്ച പാത്രത്തിലേക്ക് അഞ്ചു ടേബിൾ സ്പൂണോളം ബട്ടർ ഇട്ടു കൊടുക്കുക. ബട്ടർ നല്ല പോലെ മേൽറ്റായി വന്നാൽ കാൽ കപ്പ് പൊടിച്ച പഞ്ചസാര ഇതിലേക്ക് ചേർത്ത് കൊടുക്കുക. പഞ്ചസാര നല്ല പോലെ മേൽറ്റായി വന്നാൽ മിൽക്ക് ചോക്ലേറ്റ് ആണ് തയ്യാറാക്കുന്നത് എങ്കിൽ അതിലേക്ക് അര ടേബിൾ സ്പൂൺ പാൽപ്പൊടി ഇട്ടു കൊടുക്കുക. ഇനി എല്ലാം കൂടി ബട്ടറുമായി യോജിപ്പിച്ചു എടുത്ത ശേഷം ഒന്നര ടേബിൾ സ്പൂണോളം കോകോ പൗഡർ ഇട്ടു നല്ല പോലെ യോജിപ്പിച് എടുക്കുക. ഇനി രണ്ടു ഡ്രോപ്പോളം വാനില എസെൻസും കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക.

നല്ല പോലെ മിക്സ് ചെയ്തെടുത്ത ചോക്കളേറ്റ് ഒരു ഐസ് ട്രേയിലേക്ക് കുറച്ചു ചൂട് മാറി വരുമ്പോൾ ഓരോന്നിലായി ഒഴിച്ച് കൊടുക്കുക. ഇനി ഒരു ഇരുപത് മിനിറ്റോളം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇനി വൈറ്റ് ചോക്കലേറ്റ് ചെയ്തെടുക്കാൻ നേരത്തെ ചെയ്തത് പോലെ പാത്രം ഡബിൾ ബോയിൽ ചെയ്തു അതിൽ ബട്ടറും ഷുഗറും മിൽക്ക് ചോക്കലേറ്റിന്റെ അതെ അളവിൽ ചേർത്ത് കൊടുക്കുക. ഇനി മിൽക്ക് ചോക്ലേറ്റിൽ നിന്നും പാൽ പൊടി രണ്ടു ടേബിൾ സ്പൂണോളം ചേർത്ത് നല്ല പോലെ മിക്സ് ചെയ്യണം. ഇനി രണ്ടു തുള്ളി വാനില എസ്സെന്സും കൂടി ഇട്ടു
കൊടുക്കുക.

ഇനി മിൽക്ക് ചോക്കലേറ്റിൽ അര ടേബിൾ സ്പൂൺ പാൽ പൊടി ചേർത്താൽ മതിയാകും. എന്നാൽ വൈറ്റ് ചോക്കലേറ്റിൽ പാൽ പൊടി രണ്ടു ടേബിൾ സ്പൂണോളം ചേർത്ത് കൊടുക്കണം. ഇത്രയാണ് വ്യത്യാസം. അപ്പോൾ കിടിലൻ ചോക്ലേറ്റുകൾ കടയിൽ നിന്നും വാങ്ങുന്ന അതെ ചോക്കലേറ്റിന്റെ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാൻ കഴിയും എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ നീതുസ് മലബാർ കിച്ചൺ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.

https://youtu.be/VOKmSB8wMnw

Leave a Reply

You cannot copy content of this page