ഈ ചേരുവ ചേർത്തിട്ടൊരു ദാൽ കറി ആരും ഇതുവരെ പ്രതീക്ഷിച്ചു കാണില്ല, എന്താ രുചി

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് പരിപ്പുകറി. എന്നാൽ പലരും പല രീതിയിലാണ് പരിപ്പുകറി തയ്യാറാക്കാറുള്ളത്. എന്നാൽ ഇന്ന് നമുക്ക് എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ ഒരു ടേസ്റ്റിയായിട്ടുള്ള പരിപ്പുകറി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ രുചികരമായിട്ടുള്ള ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു കപ്പ് ഓറഞ്ച് കളറിലുള്ള ദാൽ നല്ലപോലെ കഴുകിയെടുക്കുക. ശേഷം കഴുകിയെടുത്ത പരിപ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇനി അതിനൊപ്പം 3 പച്ചമുളക് നീളത്തിൽ കീറിയതും, മൂന്ന് അല്ലി വെളുത്തുള്ളി രണ്ടായി മുറിച്ചതും, കുറച്ചു കറിവേപ്പിലയും, ഒരു മീഡിയം സൈസിലുള്ള സവാളയുടെ പകുതി സ്ലൈസാക്കിയതും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, പാകത്തിനുള്ള ഉപ്പും, ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വച്ച് പരിപ്പിനെ നല്ലപോലെ വേവിച്ചെടുക്കുക.

ശേഷം പാകത്തിന് വെള്ളം വറ്റി വന്ന കറിയിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. ശേഷം തേങ്ങാപ്പാലും ചേർത്ത് 5 മിനിറ്റ് കൂടി നല്ലപോലെ വേവിച്ചെടുക്കുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും കൂടി ചേർത്ത് പൊട്ടിക്കുക.

ശേഷം അതിലേക്ക് 5 പീസ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും, 2 വറ്റൽമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ മൂപ്പിച്ചെടുക്കുക. എന്നിട്ട് അത് കറിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം പാകത്തിന് വറ്റിവന്ന കറിയിലേക്ക് പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി സെർവ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ദാൽ കറി ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു കറിയാണ് ഇത്. ഏത് പലഹാരത്തിനൊപ്പവും, ചോറിനൊപ്പവും കഴിക്കാൻ ഈ കറി നല്ല കോമ്പിനേഷനാണ്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply