ആഘോഷ നിമിഷങ്ങൾക്ക് കളർ ഏകാൻ ഈ ലഡ്ഡു ഒപ്പം തയ്യാറാക്കൂ.

മധുരം കഴിക്കാൻ കൊതിക്കുന്നവരുടെ മനസ്സിൽ ആദ്യം വരുന്ന പേരാണ് ലഡ്ഡു. ഏത് ആഘോഷ നിമിഷങ്ങളിലും നാം ഒപ്പം കൂട്ടുന്ന ഒരു പലഹാരം കൂടിയാണ് ഇത്. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ലഡ്ഡു ഉണ്ടാക്കിയാലോ. ആദ്യം ഒരു കപ്പ് കടലപ്പരിപ്പ് രണ്ട് മണിക്കൂറോളം വെള്ളത്തിൽ കുതിരാനായി ഇട്ട് വെക്കുക. ഇനി കുതിർന്നു കിട്ടിയ പരിപ്പിനെ വെള്ളമൊക്കെ മാറ്റി നല്ല പോലെ കഴുകിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. പരിപ്പുവടക്ക് ചെയ്യുന്നത് പോലെ അരച്ചെടുത്താൽ മതിയാകും. ശേഷം അരച്ചെടുത്ത പരിപ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക.

ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ ചെറിയ ബോളുകളായി ഇട്ട് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിലിട്ടു പരിപ്പിനെ ഫ്രൈ ആക്കി എടുക്കുക. എന്നിട്ട് മൂത്തു വന്ന മിക്സിനെ കോരി എടുക്കുക. ശേഷം എല്ലാം ഫ്രൈ ആക്കി എടുക്കുക. ഇനി ഫ്രൈ ആക്കി എടുത്ത പരിപ്പിനെ ചൂടാറി വരുമ്പോൾ ,മിക്സിയുടെ ചെറിയ ജാറിലിട്ടു പൊടിച്ചെടുക്കുക. എന്നിട്ട് പൊടിച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം കുറച്ചു നട്ട്സും കിസ്സ്മിസ്സും നെയ്യിൽ വറുത്തെടുക്കുക.

ഇനി പാനിലെ നെയ്യ് മാറ്റിയ ശേഷം അതെ പാൻ ഒന്ന് തുടച്ച ശേഷം ഒരു കപ്പ് ഷുഗർ ചേർത്ത് ഇളക്കുക. ഇനി പഞ്ചസാരയിലേക്ക് കാൽ കപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കുക. ശേഷം കൈ കൊണ്ട് തൊട്ടാൽ ഒട്ടുന്ന പരുവമായാൽ ഒരു നുള്ളു ഉപ്പും ചേർത്ത് ഫ്‌ളയിം ഓഫ് ചെയ്യുക. ശേഷം നേരത്തെ പൊടിച്ചു വെച്ചിട്ടുള്ള പരിപ്പ് ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ മിക്‌സാക്കിയ ശേഷം അഞ്ചു മിനിറ്റോളം അടച്ചു വെക്കുക. ശേഷം ഒന്നര ടേബിൾ സ്പൂൺ നെയ്യും ചേർത്ത് മിക്‌സാക്കുക. ശേഷം ഈ മിക്സിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും രണ്ട് ടേബിൾ സ്പൂൺ പൊടിച്ച ഷുഗറും ചേർത്ത് ഇളക്കുക.

ഇനി ഈ സമയം വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്സ്മിസ്സും ചേർത്ത് ഇളക്കുക. ശേഷം കയ്യിൽ കുറച്ചു നെയ്യ് തടകിയ ശേഷം മിക്സിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ലഡ്ഡു തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ലഡ്ഡു തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ലഡ്ഡുവാണ് ഇത്. പരിപ്പ് വെച്ചിട്ട് തയ്യാറാക്കിയത് കൊണ്ട് തന്നെ കിടിലൻ ടേസ്റ്റാണ് ഈ ലഡ്ഡുവിന്. ഇങ്ങനെ ഉണ്ടാക്കിയാൽ വളരെ സിമ്പിളായി ആർക്കും ലഡ്ഡു തയ്യാറാക്കാൻ കഴിയും.

Leave a Reply

You cannot copy content of this page