പ്രണയാസുരം 36*

*പ്രണയാസുരം 36*
എന്താ ആദം വാതിൽ തുറക്കുവാൻ ഇത്ര സമയം ഇത് ഞാനാണ് ഹന്നയാണ് കതക് തുറക്ക്..

ഹന്ന ആന്റിയുടെ മുഖം ഓർമ്മയിലേക്ക് വന്നതും പാർവതി ഒന്ന് കിടുങ്ങി വിറച്ചു പോയി.. അവളുടെ വിറയൽ മനസ്സിലായത് പോലെ പാർവതിയെ ഒന്നുകൂടി ഇറുകെ പുണർന്നുകൊണ്ട് ആദം അവരോട് വിളിച്ചുപറഞ്ഞു “ഞാൻ ഇപ്പോൾ വരാം ആന്റി താഴേക്ക് ചെന്നോളൂ..

ഹന്നു എന്തുകൊണ്ടോ ആദം അങ്ങനെ പറഞ്ഞത്  അത്രയ്ക്കും അങ്ങോട്ട് ഇഷ്ടമായില്ല എങ്കിലും വന്ന് കയറിയപ്പോൾ തന്നെ അവരുമായി ഒരു വഴക്കിന് നിൽക്കണ്ട എന്നവർ കരുതി അവർ നേരെ താഴേക്ക്  വെച്ചുപിടിച്ചു..

തന്റെ നെഞ്ചിലായി പതുങ്ങി കണ്ണുകൾ അടച്ചു നിൽക്കുന്ന പാർവതിയെ തന്നിൽ നിന്നും അകറ്റി മാറ്റുവാൻ ആദത്തിനും ഇഷ്ടമില്ലായിരുന്നു എങ്കിലും താഴേക്ക് പോയില്ലെങ്കിൽ ഹന്നയുടെ  സ്വഭാവം എന്താണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൻ പതിയെ പാർവതിയെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു “പാറൂട്ടിയെ താഴേക്ക് പോകണ്ടേ ഇല്ലെങ്കിൽ ആന്റി ഇങ്ങോട്ട് വന്നുകഴിഞ്ഞാൽ ഇതായിരിക്കില്ല പിന്നെ ഇപ്പോൾതന്നെ ഞാൻ പറഞ്ഞത് അത്ര പിടിച്ചിട്ടില്ല എന്ന് ആ മൗനത്തിൽ കൂടെ തന്നെ മനസ്സിലാക്കാം”..

ഇച്ചായൻ താഴേക്ക് പൊയ്ക്കോ ഞാൻ പിറകെ വരാം എന്നെ പണ്ടേ ഇഷ്ടമല്ലല്ലോ.. വെറുതെ എന്തിനാ ഞാൻ അവരെ ദേഷ്യം പിടിപ്പിക്കുന്നത്..

പാർവതി മുഖം കുനിച്ചുകൊണ്ട് അങ്ങനെ പറഞ്ഞതും ആദം അവളുടെ മുഖമുയർത്തി കൊണ്ട് പറഞ്ഞു” നീ ആ പഴയ പാർവതി അല്ല നീ ഇപ്പോൾ കുരിശിങ്കൽ ആദത്തിന്റെ ഭാര്യയാണ് അതുകൊണ്ട് എന്റെ ഒപ്പത്തിനൊപ്പം വേണം നിൽക്കുവാൻ മര്യാദയ്ക്ക് എന്റെ കൂടെ വന്നോളണം.”.

ആദം അങ്ങനെ പറഞ്ഞതും പിന്നെ അവനോട്‌ എതിർത്ത് പറയുവാനുള്ള ധൈര്യം ഒന്നും  പാർവതിക്കില്ലായിരുന്നു…
അവൾ മനസ്സില്ല മനസ്സോടെ തലയാട്ടിക്കൊണ്ട്  വേഗം ബാത്റൂമിലേക്ക് നടന്നു നീങ്ങി..

അവൾ പോയി കഴിഞ്ഞപ്പോഴാണ് അവൻ ചിന്തിക്കുന്നത് എന്തൊരു കഷ്ടമാണ് ഞങ്ങൾക്കിടയിൽ നടന്ന ആ മനോഹരമായ ഒത്തുചേരാലിൽ എപ്പോഴും എന്തെങ്കിലും ഒരു തടസ്സം ഉണ്ടാകും ഇനി ഇതിങ്ങനെ വിട്ടാൽ പറ്റില്ല എനിക്കും പാർവതിക്കുമായി അല്പസമയം വേണം എങ്ങോട്ടെങ്കിലും പോകണം ഞങ്ങൾക്ക് തനിച്ചായിട്ട് ഒരു ഔട്ടിംഗ്  മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിക്കുന്നുണ്ടായിരുന്നു ആദം താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി തുടങ്ങിയത്… 

എന്താ ഹന്ന പതിവില്ലാതെ ഇങ്ങോട്ടേക്ക് ഒക്കെ.. കത്രീന യാതൊരു മുഖവുരായും ഇല്ലാതെ അവരോട് ആയി  ചോദിച്ചു..

അതെന്നാ അമ്മച്ചി അങ്ങനെ ഒരു ചോദ്യം ഞാനും ഇവിടത്തെ രക്തമല്ലേ സാധാരണ പെൺമക്കൾ വീട്ടിലേക്ക് വന്നാൽ  അപ്പനും അമ്മച്ചിക്കും ഒക്കെ വളരെ സന്തോഷമായിരിക്കും ഇതെന്താ നിങ്ങളുടെ മുഖമെല്ലാം ഒരു കോട്ടക്കുണ്ടല്ലോ എന്താ ഞാൻ വന്നത് നിങ്ങൾക്ക് ആർക്കും പിടിച്ചിട്ടില്ലേ..

അങ്ങനെയൊന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല എല്ലാം നിന്റെ തോന്നലുകൾ മാത്രമാണ്…

അല്ല തോന്നലുകൾ ഒന്നുമല്ല മനപ്പൂർവ്വം ഞാൻ അമേരിക്കയിലുള്ള സമയം നോക്കി നിങ്ങൾ ആദത്തിന്റെയും ഡെവിയുടെയും കെട്ട് നടത്തിയത് അല്ലേ..

അത് പിന്നെ അങ്ങനത്തെ ഒരു സാഹചര്യമായിരുന്നു അതുകൊണ്ട് കെട്ടങ്ങ് നടത്തി. നീ അതിനെത്ര വലിയ സംഭവമായി മാറ്റിയെടുക്കുകയൊന്നും വേണ്ട ആദത്തിന്റെ അപ്പൻ ജോർജ് അവരോടായി പറഞ്ഞു…

ഹോ അല്ലെങ്കിലും വീട്ടിൽ വേലക്കാരിത്തിയെ തറവാട്ടിലുള്ള മൂത്ത പയ്യൻ വിവാഹം കഴിക്കുന്നത് ആദ്യത്തെ സംഭവം തന്നെയാണല്ലോ എന്റെ ഇച്ചായന്റെ വീട്ടുകാർ ഓരോന്ന് ചോദിക്കുമ്പോൾ എന്റെ തൊലിയാണ് ഉരിഞ്ഞുപോകുന്നത് കുരിശിങ്കൽ തറവാട്ടിലെ മൂത്ത പയ്യൻ ഒരു വീട്ടുവേലക്കാരിയെ വിവാഹം കഴിച്ചിരിക്കുന്നു ഇതിലും വലിയൊരു നാണക്കേട് വേറെയുണ്ടോ.. ഹും

ഞാൻ അന്നേ നോട്ടമിട്ടു വച്ചതാണ് ഇവളെ കൊത്തിക്കുത്തി അവസാനം പെണ്ണ് മുറത്തിൽ തന്നെ കയറി കൊത്തിയിരിക്കുന്നു..

എന്ത് കണ്ടിട്ടാ നിങ്ങളെല്ലാവരും ആദത്തിന് ഇവളെ പിടിച്ചു കൊടുത്തത് പണമുണ്ടോ സൗന്ദര്യമുണ്ടോ തറവാട്ട് മഹിമ ഉണ്ടോ  എന്തെങ്കിലും ഉണ്ടോ…

ഹന്നയുടെ വാക്കുകൾ കേട്ടതും ആദത്തിന്റെ ദേഷ്യം അങ്ങ് ഉച്ചസ്ഥായിലായി അവൻ അവരോട് എന്തോ പറയാൻ വന്നതും പാർവതി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് കേണുകൊണ്ട് അരുതേ എന്ന് തലവിലങ്ങനെ ആട്ടി കൊണ്ട് പറഞ്ഞു..

എന്തുകൊണ്ടൊ പാർവതിയുടെ മുഖഭാവം കണ്ടതും ആദത്തിന് ഒന്നും പറയുവാൻ തോന്നിയില്ല അവൻ ദേഷ്യം കടിച്ചുപിടിച്ചു ഒന്നും മിണ്ടാതെ നിന്നു അവിടെ..

ഇപ്പോൾ രണ്ടാമത്തെ മരുമകൾ ആണെങ്കിലും അതും ഏകദേശം ഇങ്ങനെ തന്നെയല്ലേ കുരിശിങ്കൽ തറവാടിന്റെ അടുത്തെത്താൻ പോലുള്ള യോഗ്യത ഈ രണ്ടു മരുമക്കൾക്കും ഇല്ലല്ലോ…

എല്ലാം കേട്ട് കൊണ്ട് പാർവതി കണ്ണ് നിറച്ചു നിൽക്കുകയാണെങ്കിൽ ടീന പതിയെ  മുന്നോട്ടുവന്നു ഹന്നയുടെ അടുത്തേക്ക് ചെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു..

ഹായ് ആന്റി ഞാൻ ടീന…

സത്യത്തിൽ ഞാൻ ആന്റിയെ ഇപ്പോഴാണ് കാണുന്നത്.. ഇവിടെ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്ന്  ഡേവിച്ചായൻ ഇടയ്ക്ക് പറയാറുണ്ട്…

പിന്നെ കുരിശിങ്കൽ തറവാടിന്റെ അത്രയും സമ്പത്തില്ലെങ്കിലും അത്യാവശ്യം മോശമല്ലാത്ത രീതിയിലാണ് എന്റെ അപ്പനും അമ്മയും എന്നെ വളർത്തിയത് അതിനൊപ്പം തന്നെ നല്ലൊരു വിദ്യാഭ്യാസവും എനിക്ക് തന്നിട്ടുണ്ട്…

പിന്നെ ഞാൻ എന്നെ ഇങ്ങോട്ട് വിവാഹം കഴിക്കുവാൻ വേണ്ടി എന്റെ അപ്പനും അമ്മയും  ഇവിടെ വന്ന് ഇവരുടെ കാലു പിടിച്ചതല്ല പകരം മാന്യമായി ഇവർ വന്ന് പെണ്ണ് ചോദിച്ചത് കൊണ്ടാണ് എന്റെ വീട്ടുകാർ ഈ വിവാഹത്തിന് സമ്മതം മൂളിയത് പിന്നെ ഇവിടുത്തെ പണവും പ്രശസ്തിയും കണ്ടല്ല അപ്പനും അമ്മയും എന്നെ ഇങ്ങോട്ട് വിവാഹം കഴിച്ചത് ഇവിടെയുള്ളവരുടെ സ്വഭാവമഹിമ നല്ലവണ്ണം അറിയുന്നതുകൊണ്ട് മാത്രമാണ്…

ഞാൻ ഇവിടെ വന്ന് കയറിയപ്പോൾ എനിക്ക് മനസ്സിലായ ഒന്നാണ് സ്വത്തും പണവും ഉണ്ടെങ്കിലും അതിലും വലുത് സ്നേഹിക്കാനുള്ള ഒരു മനസ്സാണ്. അത് ഈ കുരിശിങ്കൽ തറവാട്ടിൽ എല്ലാവർക്കും ഉണ്ടെന്ന് എനിക്ക് മനസ്സിലായി പക്ഷേ ഇപ്പോൾ എനിക്ക് ഒരു കാര്യം കൂടി പൂർണ്ണമായി അറിയാം അതിൽ ഒരാൾക്ക് മാത്രം ഇതൊന്നുമില്ല എന്ന് അത് പറയുമ്പോൾ ടീന ഹന്നയെ  നോക്കി ഒന്ന് പുച്ഛിക്കുന്നുണ്ടായിരുന്നു..

ഹന്നയുടെ ചോദ്യവും ടീനയുടെ പറച്ചിലല്ല ആ തറവാട്ടിൽ ഉള്ളവർക്ക് അത്യധികം സന്തോഷം നൽകുന്ന ഒന്നായിരുന്നു അതുകൊണ്ടുതന്നെ അവരെല്ലാവരും വന്ന ചിരി മറച്ചുപിടിച്ചുകൊണ്ട് എങ്ങനെയോ ഗൗരവത്തിൽ ഇരുന്നു…

എന്തു കൊണ്ടോ ടീനയുടെ വാക്കുകൾ ഹാന്നയ്ക്ക് മുഖത്ത് അടിയേറ്റത് പോലെയാണ് തോന്നിയത്..

ച്ചി എന്തു പറഞ്ഞാടി  നീ എന്നെ കുറിച്ച് അല്ലേ ഇപ്പോൾ നീ പറഞ്ഞത് കണ്ടോ കണ്ടോ വന്നു കയറിയില്ല അപ്പോഴേക്കും കുടുംബക്കാരുടെ മെക്കട്ട് കയറാൻ വരുകയാണ് അവൾ..

ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോ ഞാൻ ആന്റിയുടെ പേരെടുത്ത് പറഞ്ഞിട്ടുമില്ല ആന്റിക്ക്‌ അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അത് എന്റെ പ്രശ്നമല്ല..

എടീ നിന്നെ ഞാൻ ഹന്നക്കി താൻ  അപമാനിതയാകുന്നത് പോലെ തോന്നി അവർ കരുതിയത്  പാർവതിയെ പോലെ ടീനയും മിണ്ടാതെ നിൽക്കുമെന്നാണ്   പക്ഷേ ഇത് ഇപ്പോൾ..

ഹന്ന…

ഹന്ന ടീനക്ക് നേരെ കയ്യോങ്ങിയതും   കത്രീന അമ്മച്ചി അവരെ ശാസിച്ചു കൊണ്ട് വിളിച്ചതും    വാതിൽ തുറന്ന് ഡെവി അകത്തേക്ക്കയറി വന്നതും എല്ലാം ഒരേസമയമായിരുന്നു….

എന്താ എന്താ ഇവിടെ കാര്യം എല്ലാവരെയും നോക്കിക്കൊണ്ട്  അവൻ ചോദിച്ചു.

എന്റെ മോനേ നിന്റെ ഭാര്യ  എന്നോട് അധിക പ്രസംഗം പറയുന്നു കെട്ടിക്കയറി വന്നിട്ട് കുറച്ചുദിവസമായില്ല അപ്പോഴേക്കും കുടുംബക്കാരെ ഭരിക്കുവാൻ മാത്രം ഒതുങ്ങുന്നവളെ ആണ് നീ ഇങ്ങോട്ട് കെട്ടിയെടുത്തത് ഉറഞ്ഞു തുള്ളി കൊണ്ട് ഹന്ന ഡവിയോട് ആയി പറഞ്ഞു….

  സോറി ആന്റി ഇക്കാര്യത്തിൽ എനിക്കൊന്നും പറയാനില്ല ആന്റിയുടെ സ്വഭാവം എനിക്ക് നല്ലവണ്ണം അറിയാം ആന്റി ടീനക്ക് പറ്റാത്ത എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും അതുകൊണ്ട് അവളും തിരിച്ചു പറഞ്ഞിട്ടുണ്ടാകും ഡെവി വളരെ സിമ്പിൾ ആയി ഹന്നയുടെ മുഖത്ത് നോക്കി പറഞ്ഞു ..

ഓഹോ അപ്പോൾ കാര്യങ്ങളൊക്കെ അങ്ങനെ ആണല്ലേ  മോനെ ആദം നീയെന്താ ഇതൊന്നും കേൾക്കുന്നില്ലേ…

അത്രയും നേരം ഒന്നും മിണ്ടാതെ നിന്ന ആദം പതിയെ ഹന്നയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു ‘”നേരത്തെ ആന്റി പാർവതിയെക്കുറിച്ച് പറഞ്ഞതിനുള്ള   മറുപടിക്കൊന്നും ഈ ആദത്തിന്റെ അടുത്ത് ഉത്തരം ഇല്ലാഞ്ഞിട്ടല്ല ഈ ഞാൻ   ആന്റിക്ക് ഒരു വില നൽകുന്നത് കൊണ്ടാണ്..

എന്റെ ഭാര്യ സമ്പത്തും ഇല്ലാത്തവളും സൗന്ദര്യം ഇല്ലാത്തവളും എല്ലാം ആയിരിക്കും പക്ഷേ അവൾക്ക് സ്നേഹിക്കാൻ ഒരു മനസ്സുണ്ട് ഈ ആദത്തിന് അത് മതി.. ആന്റി ഒരു വിരുന്നുകാരിയായി ഇവിടെ വന്നതുകൊണ്ട് മാത്രമാണ് ഞാൻ ഒന്നും പറയാത്തത് ഇപ്പോൾ പറഞ്ഞത് പറഞ്ഞു മേലിൽ ഇവിടെ കെട്ടി കയറി കൊണ്ടുവരുന്ന പെൺകുട്ടികളെ കുറിച്ച് മോശമായി പറയുകയോ അവരുടെ മേലെ കൈ ഉയർത്തുകയോ ചെയ്താൽ ഇപ്പോൾ സംസാരിച്ച പോലെ ആയിരിക്കില്ല ഈ ആദം  സംസാരിക്കുക ആന്റിക്ക് മനസ്സിലാകുന്നുണ്ടല്ലോ ഞാൻ പറയുന്നത്..

അത്രയും പറഞ്ഞ് എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട് ആദം പതിയെ മുകളിലേക്ക് കയറി പോയി..

ഈ സമയം ഡെവി ടീനയുടെ കൈയും പിടിച്ച് ഹന്നയുടെ  അടുത്തേക്ക് വന്നു നിന്നു കൊണ്ട് പറഞ്ഞു ” നോക്കേന്റി ഞങ്ങളെല്ലാവരും ഇവിടെ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് കുറെ കാലത്തിനുശേഷം അമേരിക്കയിൽ നിന്ന് വന്നതല്ലേ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെ കൂടെ അല്പദിവസം നിന്നിട്ട് പോകൂ അല്ലാതെ കുടുംബ പ്രശ്നത്തിന് നിൽക്കരുത് അങ്ങനെ നിന്നാൽ അത്രയും നേരം പുഞ്ചിരിച്ചുനിന്നവന്റെ മുഖം മാറുവാൻ അധികനേരം വേണ്ടിവന്നില്ല വെറുതെ ഞങ്ങളെ കൊണ്ട് പറയിപ്പിക്കാൻ നിൽക്കരുത് ആന്റിക്ക് തന്നെ  അത് മോശ കേടായി മാറും അത്രയും പറഞ്ഞിട്ടു ടീനയുടെ കൈയും പിടിച്ചു അകത്തേക്ക് കയറിപ്പോയി ഡെവി ..

പിറകെ തന്നെ ബാക്കിയുള്ള കുടുംബക്കാരെല്ലാവരും എഴുന്നേറ്റ് പോയതും ഹന്നകാകെ നാണംകെട്ടത് പോലെ തോന്നി..

വന്നു കയറിയ പെൺകുട്ടികളുടെ മുന്നിൽ എന്നെ നാണം കെടുത്തിയിരിക്കുന്നു നിങ്ങളെ രണ്ടെണ്ണത്തിനെ ഇവിടെ നിന്നും ചവിട്ടി പുറത്താക്കിയില്ലെങ്കിൽ എന്റെ പേര് ഹന്ന എന്നായിരിക്കില്ല..

പെട്ടെന്നാണ് അവർക്ക് രാധികയുടെ മുഖം ഓർമ്മ വന്നത് അതെ രാധിക.. അവളെ വെച്ച് വേണം ഇവരെ തകർക്കുവാൻ എനിക്ക് കിട്ടാത്ത സ്നേഹം  ഇവളുമാർക്കും അങ്ങനെ കിട്ടേണ്ട..

ഹന്നയുടെ കണ്ണിൽ ആ സമയം   പകയെരിയുന്നുണ്ടായിരുന്നു…

തുടരും

Leave a Reply

You cannot copy content of this page